തൃശൂര്‍: ചാലക്കുടിയില്‍ അധ്യാപകനേയും കുടുംബത്തേയും കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടയെ പോലീസ് പിടികൂടി. പരിയാരം ഒറ്റക്കൊമ്പന്‍ സ്വദേശി നെല്ലിശേരി വീട്ടില്‍ 33 വയസ്സുള്ള മുയല്‍എബി എന്ന എബിന്‍ ആണ് പിടിയിലായത്. ഏപ്രില്‍ 29 ന് ചാലക്കുടി പരിയാരത്തു വെച്ചാണ് വിനോദ സഞ്ചാരത്തിനായി എത്തിയ മാള സ്വദേശിയായ അധ്യാപകനെയും കുടുംബത്തെയും ഇയാള്‍ ആക്രമിച്ചത്.
അധ്യാപകനേയും കുടുംബത്തേയും കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു; കുപ്രസിദ്ധ ഗുണ്ട പിടിയില്‍

