കാസര്‍കോട്; ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത നശിപ്പിക്കുന്നതിനും, മതനിരപേക്ഷത ഇല്ലായ്മ ചെയ്ത് വംശീയ വാസിസം അടിച്ചേല്‍പ്പിച്ച് ജനങ്ങളെ ജാതീയമായും , വംശീയമായും ഭിന്നിപ്പിച്ച് രാജ്യത്തെ കൊള്ളയടിക്കാന്‍ ഉദ്ദേശിച്ച് ഭരണഘടനയെ മാനിക്കാതെയും ബഹുമാനിക്കാതെയും വര്‍ഗ്ഗീയ ശക്തിയായ സംഘപരിവാരവും അവരുടെ രാഷ്ട്രീയ നേതൃത്വമായ ബി ജെ പി യും ഇന്ത്യയില്‍ നടപ്പിലാക്കുന്ന നിക്ഷിപ്ത താല്പര്യ സംരക്ഷണ നിയമങ്ങള്‍ക്ക് എതിരെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങള്‍ക്ക് ശക്തി പകരുന്നതിന് കേരള ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ 2020 ഫെബ്രുവരി 1 ന് കാസര്‍കോട് ഉപ്പളയില്‍ നിന്നും ആരംഭിക്കുന്ന കേരള ജനകീയ ലോങ്ങ് മാര്‍ച്ച് ഡോക്ടര്‍ കഫീല്‍ ഖാന് ഫെബ്രുവരി ഒന്നിന് വൈകുന്നേരം 5 മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉല്‍ഘടനം നിര്‍വഹിക്കുന്നു . രാവിലെ 9 മണിക്ക് കാല്‍നട പ്രചാരണ യാത്ര ജനകീയ കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരി അഡ്വക്കേറ്റ് തമ്പാന് തോമസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ഏറ്റവും ശക്തവും, വലിപ്പമേറിയതും, കൂടുതല്‍ ദിവസങ്ങള്‍ നീണ്ടു നില്ക്കുന്നതുമായ ലോങ്ങ് മാര്‍ച്ച് കേരളത്തിലെ മുഴുവന്‍ ജില്ലകളിലൂടെയും കടന്ന് 613 കിലോമീറ്റര്‍ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്തെത്തുന്നു.
മുസ്ലിം മത വിശ്വാസികളെ മാറ്റി നിറുത്തികൊണ്ട് പരമാധികാര, സ്ഥിതി സമത്വ, മതനിരപേക്ഷ , ജനാധിപത്യ റിപ്പബ്ലിക്ക് എന്ന ഇന്ത്യയുടെ ഭരണഘടനാ ആമുഖത്തെ തന്നെ തകര്‍ക്കുന്ന സിറ്റിസണ്‍ ഷിപ്പ് അമേന്റ്മെന്റ് ആക്ടിനെതിരെയും, അത് നടപ്പിലാക്കുന്ന ബി ജെ പി കേന്ദ്ര ഭരണത്തിനെതിരെയും ഉയരുന്ന ശക്തമായ ജനരോക്ഷത്തില്‍ കേരളത്തിലെ പ്രക്ഷോപങ്ങളുടെ അലയൊലികള്‍ക്ക് ശക്തിപകര്‍ന്നു കൊണ്ട് കേരള പൊതു സമൂഹം ജാതി, മത, ലിങ്ക, വര്‍ണ്ണ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒറ്റകെട്ടായി സംഘടിക്കുന്ന ഈ പ്രക്ഷോഭത്തിന് ഊര്‍ജ്ജവും മാര്‍ഗനിര്‍ദേശവും നല്‍കികൊണ്ട് പ്രശസ്ത സാംസ്കാരിക രാഷ്ട്രീയ വ്യക്തിത്വങ്ങന് അണിനിരക്കുന്നു.
ജസ്റ്റിസ് കമാല്‍ പാഷ , അഡ്വക്കേറ്റ് തമ്പാന് തോമസ് , ഡോക്ടര്‍ എം ജി എസ് നാരായണന് , എന്നിവര്‍ മുഖ്യ രക്ഷാധികാരികളായ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ജനകീയ ലോങ്ങ് മാര്‍ച്ചിന് ജനകീയ കൂട്ടായ്മ ചെയര്മാന് ശ്രീ ടി.എ . മുജീബ് റഹ്മാന് , ജനറല്‍ സെക്രട്ടറി മനോജ് ടി സാരംഗ് , ട്രഷറര്‍. അഡ്വക്കേറ്റ് ജിജാ ജെയിംസ് മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കേരളത്തിലെ പ്രമുഖ കക്ഷി രാഷ്ട്രീയ സാംസ്കാരിക നേതാക്കളും പങ്കെടുക്കുന്നു.

