ഡല്‍ഹി: ഹരിയാനയിലെ നാര്‍നോളില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് കുട്ടികള്‍ മരിച്ചു. 20 കുട്ടികള്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവധി ദിനത്തിലും പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളിലേക്ക് കുട്ടികളുമായി പോവുകയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടത്. ഉന്‍ഹാനി ഗ്രാമത്തിലെ ജി.എല്‍ പബ്ലിക് സ്‌കൂളിന്റെ ബസാണ് വ്യാഴാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലിടിക്കുകയായിരുന്നുവെന്നും ഡ്രൈവര്‍ മദ്യപിച്ചിരിക്കാമെന്നും പ്രാഥമികാന്വേഷണത്തിനു ശേഷം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു. അപകടസമയത്ത് ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു.

