Kerala

സ്വന്തം പറമ്പില്‍ നിന്ന് തേങ്ങ പറിക്കുന്നതിന് സിപിഎമ്മിന്‍റെ വിലക്ക്; പരാതിയുമായി വയോധിക

സ്വന്തം പറമ്പില്‍ നിന്ന് തേങ്ങ പറിക്കുന്നതിന് വയോധികയ്ക്ക് സിപിഎമ്മിന്‍റെ വിലക്കെന്ന് പരാതി. കാസര്‍കോട് നീലേശ്വരം പാലായിയിലെ രാധയ്ക്കാണ് വിലക്ക്. എന്നാല്‍, പുറത്ത് നിന്ന് തൊഴിലാളികള്‍ എത്തിയത് പാലായി ഭാഗത്തെ തൊഴിലാളികള്‍ ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നുമാണ് സിപിഎം പ്രതികരണം. നീലേശ്വരം പാലായിയിലെ 70 വയസുകാരി എംകെ രാധയേയും മകള്‍ ബീനയേയും പേരക്കുട്ടിയേയും അസഭ്യം പറയുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. സ്വന്തം പറമ്പില്‍ നിന്ന് തേങ്ങയിടാന്‍ തൊഴിലാളികളുമായി എത്തിയപ്പോഴാണ് ഭീഷണി.കത്തി കാട്ടി ഭീഷണിപ്പെടുത്തുന്നതിന്‍റെയും അസഭ്യം പറയുന്നതിന്‍റെയും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. പിണറായിയാണ് നാട് ഭരിക്കുന്നതെന്ന് ഓര്‍ത്തോ എന്ന് ആക്രോശിക്കുന്നതും തെങ്ങുകയറ്റ തൊഴിലാളിയെ മര്‍ദ്ദിക്കുന്നതും വീട്ടുകാര്‍ ചിത്രീകരിച്ച വീഡിയോയിലുണ്ട്. കയ്യൂര്‍ സമര സേനാനി ഏലിച്ചി കണ്ണന്‍റെ കൊച്ചുമകളാണ് രാധ. അപ്രോച്ച് റോഡിന്‍റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് എട്ട് വര്‍ഷത്തോളമായി സിപിഎമ്മിന്‍റെ ഊരുവിലക്കാണെന്ന് രാധയുടെ മകള്‍ ബീന ആരോപിച്ചു. എന്നാല്‍ പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നാണ് സിപിഎം വിശദീകരണം. പാലായി ഷട്ടര്‍ കം ബ്രിഡ്ജുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്കെതിരെ കൊടുത്ത കേസുകള്‍ കോടതി തള്ളിയതിനെ തുടര്‍ന്ന് വീണ്ടും പ്രകോപനം സൃഷ്ടിക്കാന് ശ്രമിക്കുകയാണെന്ന് സിപിഎം വെസ്റ്റ് പേരോല്‍ ലോക്കല്‍ സെക്രട്ടറി പി മനോഹരൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!