Kerala kerala

പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്‌മാനുമായി കൊണ്ടോട്ടിയിലെ വീട്ടില്‍ തെളിവെടുപ്പ്

കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്‌മാനുമായി കൊണ്ടോട്ടിയിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തി. പേരാമ്പ്ര പൊലീസാണ് തെളിവെടുപ്പ് നടത്തുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും ഇതര കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് പൊലീസ് തെരയുന്നത്. അനുവില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണം കൊണ്ടോട്ടിയില്‍ തമിഴ്നാട്ടുകാര്‍ നടത്തുന്ന ചെറിയ സ്വര്‍ണക്കടയിലാണ് സുഹൃത്ത് വഴി പ്രതി വിറ്റത്. ഇതുവഴി 1,60,000 രൂപയാണ് ലഭിച്ചത്. ഈ പണം കണ്ടെത്താനും പൊലീസ് ശ്രമിക്കുകയാണ്. തമിഴ്നാട്ടുകാരുടെ കയ്യിലുള്ള സ്വര്‍ണം കണ്ടെടുക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. അതേസമയം, സ്വര്‍ണം വിറ്റുകിട്ടിയ പണം ചീട്ട് കളിച്ച് തീര്‍ത്തുവെന്നാണ് പ്രതി പറയുന്നത്. മോഷണക്കേസുകളില്‍ അന്വേഷണത്തിനായി പൊലീസ് എത്തുന്ന വീടാണ് മുജീബിന്റേത്.

മുജീബ് ബൈക്ക് മോഷ്ടിച്ച കണ്ണൂര്‍ മട്ടന്നൂരില്‍ ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കും. അനുവിനെ കൊലപ്പെടുത്തിയ ശേഷം മുജീബ് സ്വന്തം വീട്ടിലേക്കാണ് വന്നിരുന്നത്. അവിടെ വെച്ച് പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

പേരാമ്പ്ര നൊച്ചാട് സ്വദേശിനിയായ അനുവിനെ ചൊവ്വാഴ്ചയാണ് വാളൂര്‍ അള്ളിയോറതാഴെയില്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!