Kerala kerala kerala politics

എം.എം മണി പറയുന്ന പുലയാട്ടുകള്‍ കേരളത്തിലെ ജനങ്ങള്‍ കേള്‍ക്കേണ്ട അവസ്ഥ; ഡീന്‍ കുര്യാക്കോസ് എം.പി.

ഇടുക്കി: എം.എം മണിയുടെ അധിക്ഷേപത്തിന് മറുപടിയുമായി ഡീന്‍ കുര്യാക്കോസ് എം.പി. നാടന്‍ പ്രയോഗം എന്നപേരില്‍ എം.എം മണി പറയുന്ന പുലയാട്ടുകള്‍ കേരളത്തിലെ ജനങ്ങള്‍ കേള്‍ക്കേണ്ട അവസ്ഥയാണ്. സാംസ്‌കാരിക നായകരും മാധ്യമങ്ങളും എം.എം മണിക്ക് വിശുദ്ധ പദവി നല്‍കുന്നു. തന്നെ തെറി പറഞ്ഞ് തെരഞ്ഞെടുപ്പിന്റെ ശ്രദ്ധതിരിക്കാനാണ് ശ്രമമെന്നും കേരളത്തിലെ ജനങ്ങള്‍ അത് വിലയിരുത്തുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

അസഭ്യം പറയാന്‍ ലൈസന്‍സുള്ള പോലെയാണ് മണിയുടെ ശൈലി. മണിയുടെ ശൈലിയില്‍ താന്‍ തിരിച്ചു മറുപടി പറയില്ല. ഇടുക്കിയിലെ സങ്കീര്‍ണ്ണമായ കാര്‍ഷിക ഭൂപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയത് എം.എം മണിയും ഭാഗമായ എല്‍.ഡി.എഫ് സര്‍ക്കാറാണെന്നും ഡീന്‍ കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.

ഷണ്ഡന്മാരെ ജയിപ്പിച്ചു കഴിഞ്ഞാല്‍ അനുഭവിക്കും എന്നായിരുന്നു എം.എം മണിയുടെ അധിക്ഷേപം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!