ഇടുക്കി: ഡീന്‍ കുര്യാക്കോസിനെ അധിക്ഷേപിച്ച് എം.എം മണി എം.എല്‍.എ. ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നു എന്ന നിലയിലാണ് ഡീന്‍ ഇപ്പോള്‍. ഷണ്ഡന്മാരെ ജയിപ്പിച്ചു കഴിഞ്ഞാല്‍ അനുഭവിക്കും. വിദേശികളെ ചുമക്കുകയാണ് ഇടുക്കിക്കാരുടെ പണി. ഡീനിന് മുന്‍പ് ഉണ്ടായിരുന്ന പി.ജെ കുര്യന് പെണ്ണ് പിടിയനാണെന്നുമാണ് എംഎം മണിയുടെ അധിക്ഷേപം.
‘പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോള്‍ ഒലത്താം എന്നു പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ട്. കെട്ടിവച്ച കാശ് പോലും കൊടുക്കരുത്. വിദേശികളെ ചുമക്കുകയാണ് ഇടുക്കിക്കാരുടെ പണി. ആകെ സ്വദേശി ആയുള്ളത് ഇപ്പോള്‍ ജോയ്സ് മാത്രമാണ്’ എം.എം മണി പറഞ്ഞു. ഇടുക്കി തൂക്കുപാലത്ത് അനീഷ് രാജന് അനുസ്മരണ സമ്മേളനത്തിലായിരുന്നു എം.എം മണിയുടെ പ്രസംഗം. ഇടുക്കി മണ്ഡലത്തില്‍ സിറ്റിങ് എം.പി.യും നിലവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമാണ് ഡീന്‍ കുര്യാക്കോസ്.