Kerala kerala

മൃതദേഹം കുഴിയില്‍ ഇരുത്തിയ നിലയില്‍; കട്ടപ്പന ഇരട്ടക്കൊലപാതകക്കേസില്‍ കൊല്ലപ്പെട്ട വിജയന്റെ മൃതദേഹം കണ്ടെത്തി

കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതകക്കേസില്‍ കൊല്ലപ്പെട്ട വിജയന്റെ മൃതദേഹം കണ്ടെത്തി. കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വാടകവീട്ടിലെ തറ കുഴിച്ചു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴിയില്‍ ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പാന്റ്, ഷര്‍ട്ട്, ബെല്‍റ്റ് എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷമാണ് മൃതദേഹ അവശിഷ്ടങ്ങള്‍ ഇവിടെ നിന്നും മാറ്റുക. രാവിലെ ഒമ്പതരയോടെയാണ് പൊലീസ് പരിശോധന നടത്തിയത്. മുറിയില്‍ കോണ്‍ക്രീറ്റ് ചെയ്ത ഭാഗം കുഴിച്ചാണ് പൊലീസ് പരിശോധന നടത്തിയത്. വിജയനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രതി നിതീഷിന്റെ മൊഴി.

വിജയനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചുറ്റിക പൊലീസ് വീട്ടിലെ തെളിവെടുപ്പില്‍ രാവിലെ കണ്ടെത്തിയിരുന്നു. പ്രതി നിതീഷിനെയും സ്ഥലത്തെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!