National

ചര്‍ച്ച പരാജയം; 19,351 കോടി അധികം ചോദിച്ച് കേരളം; വിയോജിപ്പ് പ്രകടിപ്പിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധിയിലെ കേന്ദ്ര സര്‍ക്കാരുമായി കേരളം നടത്തിയ ചര്‍ച്ച പരാജയം. 19,370 കോടി രൂപ കൂടി കടമെടുക്കുന്നതിന് സംസ്ഥാനം അനുമതി തേടിയെങ്കിലും കേന്ദ്രം അംഗീകരിച്ചില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു അറിയിച്ചു.

സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യമന്ത്രാലയ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, അഡീഷണല്‍ സോളിസെറ്റര്‍ ജനറല്‍ എന്നിവരുമായി സംസ്ഥാന ചീഫ് സെക്രട്ടറി ധനകാര്യ സെക്രട്ടറി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ ചര്‍ച്ച നടത്തിയത്. 13,890 കോടി മാത്രമേ അനുവദിക്കൂ എന്ന കേന്ദ്രം എന്ന് വ്യക്തമാക്കി. ഇത് ഉടന്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു. 19,370 കോടി രൂപ അധികമായി ആവശ്യപ്പെട്ടതില്‍ തീരുമാനമായില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ചര്‍ച്ചയിലെ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് സുപ്രിംകോടതിയെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!