National

നേപ്പാളില്‍ ഹോട്ടലില്‍ 8 മലയാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു; മരിച്ചവരില്‍ കുന്ദമംഗലം സ്വദേശികളും

നേപ്പാളില്‍ ഹോട്ടലില്‍ വിഷവാതകം ശ്വസിച്ച് കുന്ദമംഗലം സ്വദേശികള്‍ ഉള്‍പ്പെടെ 8 പേര്‍ മരിച്ചു. 15 അംഗ സംഘത്തിലെ രണ്ട് കുടുംബങ്ങളിലുള്ളവരാണ് മരിച്ചത്. നേപ്പാളിലെ ദാമനിലെ ഹോട്ടലില്‍ താമസിച്ചിരുന്ന ഇവര്‍ ഹോട്ടലിലെ ഹീറ്ററില്‍ നിന്നും വിഷവാതകം പുറത്ത് വന്നത് ശ്വസിച്ച് മരണപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ മുഖേന ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


പ്രവീണ്‍ കുമാര്‍ നായര്‍ (39), ശരണ്യ (34), രഞ്ജിത്ത് കുമാര്‍ ടി ബി (39), ഇന്ദു രഞ്ജിത്ത്, ശ്രീഭദ്ര (9), അഭിനവ് (9), അഭി നായര്‍, വൈഷ്ണവ് എന്നിവരാണ് മരിച്ചത്.
മരിച്ച ഒരു കുടുംബം ചെങ്കോട്ടുകോണം സ്വദേശികളും രണ്ടാം കുടുംബം കോഴിക്കോട് കുന്ദമംഗലം പുനത്തില്‍ താമസിക്കുന്നവരുമാണ്.

തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് 15 അംഗ സംഘം റിസോര്‍ട്ടില്‍ എത്തിയത്. ആകെ നാല് മുറികളായിരുന്നു ഇവര്‍ ബുക്ക് ചെയ്തിരുന്നത്. എട്ടുപേര്‍ ഒരു മുറിയില്‍ താമസിച്ചു. ബാക്കിയുള്ളവര്‍ മറ്റു മുറികളിലുമായിരുന്നു. ഇതിനിടെ രാത്രി ഗ്യാസ് ഹീറ്റര്‍ പ്രവര്‍ത്തിച്ചപ്പോള്‍ വാതകം മുറിയില്‍ വ്യാപിച്ചതാകാം മരണകാരണമെന്നാണ് സംശയം. മുറിയിലെ ജനലുകളും വാതിലുകളുമെല്ലാം അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നുവെന്നാണ് മാനേജറുടെ മൊഴി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!