Kerala kerala kerala politics

മൂന്നാം സീറ്റില്‍ വിട്ടുവീഴ്ചയ്ക്കില്ല; വേണ്ടിവന്നാല്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ പോലും മടിക്കില്ല; ലീഗ്

മൂന്നാം സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് ലീഗ് തയ്യാറല്ലെന്ന് സൂചന. ആവശ്യമെങ്കില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ പോലും ലീഗ് മടിക്കില്ലെന്ന സന്ദേശമാണ് പ്രധാന നേതാക്കള്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. നാളെ കൊച്ചിയില്‍ നടക്കുന്ന യുഡിഎഫ് യോഗം കോണ്‍ഗ്രസും ലീഗും മാത്രം പങ്കെടുക്കുന്ന ഉഭയകക്ഷി യോഗമാക്കി മാറ്റി.

മുസ്ലീം ലീഗ് മൂന്നാം സീറ്റ് ആവശ്യം മുന്നോട്ടു വയ്ക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ഒട്ടും ഗൗരവമില്ലാതെ വിഷയത്തെ സമീപിച്ചതാണ് ലീഗിനെ പ്രകോപിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും മൂന്നാം സീറ്റില്ലെന്ന നിലപാട് പുറത്ത് പലരോടും പറഞ്ഞ് ലീഗ് നേതൃത്വം അറിയേണ്ടി വന്നതും പ്രശ്‌നം വഷളാക്കി. മൂന്നാം സീറ്റിനു പകരം അടുത്ത് ഒഴുവു വരുന്ന രാജ്യസഭ സീറ്റ് നല്‍കാമെന്ന ഉറപ്പു നല്‍കാനും കോണ്‍ഗ്രസ് നേതൃത്വത്തിനായിട്ടില്ല. അടുത്ത രാജ്യസഭ സീറ്റ് നല്‍കാം പക്ഷെ പറയരുതെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യവും ലീഗ് തളളി.കൂടിയാലോചനകളില്‍ പരസ്പരം ബഹുമാനമില്ലെങ്കില്‍ പിന്നെ കോണ്‍ഗ്രസ് നേതൃത്വത്തെ മാനിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് മാറുകയാണ് മുസ്ലീം ലീഗ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!