National

ചിരി സൗന്ദര്യം കൂട്ടാന്‍ ശസ്ത്രക്രിയ നടത്തി; പ്രതിശ്രുത വരന്‍ മരിച്ചു; മരണകാരണം അനസ്‌തേഷ്യയിലെ പിഴവെന്ന് പിതാവ്

ഹൈദരാബാദ്: കല്യാണത്തിന് തൊട്ടുമുന്‍പ് ചിരി സൗന്ദര്യം കൂട്ടാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രതിശ്രുത വരന്‍ മരിച്ചു. ഹൈദരാബാദ് സ്വദേശി ലക്ഷ്മി നാരായണനാണ് (28) മരിച്ചത്. മകന് അനസ്തേഷ്യ നല്‍കിയത് കൂടിപ്പോയതാണ് മരണ കാരണമെന്ന് അച്ഛന്‍ ആരോപിച്ചു.

ഫെബ്രുവരി 16നാണ് സംഭവം. ഹൈദരാബാദ് ജൂബിലി ഹില്ലിലെ സ്വകാര്യ ഡെന്റല്‍ ക്ലിനിക്കിലാണ് ചിരിക്ക് കൂടുതല്‍ അഴക് ലഭിക്കുന്നതിന് ലക്ഷ്മി നാരായണ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയയ്ക്കിടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ലക്ഷ്മി നാരായണയുടെ അച്ഛന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!