Local

‘സര്‍ഗ്ഗ ദളങ്ങള്‍’ ശില്പശാല സംഘടിപ്പിച്ചു

കുന്ദമംഗലം : ഉപജില്ലാ എച്ച് എം ഫോറം, വിദ്യാരംഗം സാഹിത്യവേദിയുടെയും സംയുക്താഭി മുഖ്യത്തിന്‍ ‘കുഞ്ഞെഴുത്തിന്റെ മധുരം’ – എന്ന പ്രോജക്ടിന്റെ തുടര്‍പ്രവര്‍ത്തനമായി തത്സമയ കയ്യെഴുത്ത് മാഗസിന്‍ ശില്പശാല സര്‍ഗ്ഗ ദളങ്ങള്‍ പരിപാടി സംഘടിപ്പിച്ചു.

കുട്ടികളുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ ജെ പോള്‍ വിഭാവനം ചെയ്ത പ്രത്യേക വിദ്യാഭ്യാസ പരിപാടിയാണ് സര്‍ഗ്ഗ ദളങ്ങള്‍.

കുട്ടികളുടെ രചനാപരമായ കഴിവുകള്‍, കയ്യെഴുത്ത്, കരവിരുത് എന്നിവ പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യ ലക്ഷ്യങ്ങളാണ് പദ്ധതിക്ക് പിന്നിലുള്ളത്. കുന്ദമംഗലം ഉപജില്ലയിലെ പതിനൊന്ന് യു.പി സ്‌കൂളുകളില്‍ നിന്നായി അറുപതോളം കുട്ടികള്‍ ശില്‍പശാലയില്‍ പങ്കെടുത്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.ജെ പോളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ സര്‍ഗ്ഗ ദളങ്ങള്‍ ഉല്‍ഘാടനവും തുടര്‍ന്ന് സമ്മാനദാനവും നിര്‍വ്വഹിച്ചു.

ലഹരിയുടെ ഉപയോഗത്തെ പ്രതിരോധിക്കുന്നതിന് തുലികകള്‍ ആയുധമാക്കണമെന്ന് മുഖ്യതിഥിയായി പങ്കെടുത്ത സാഹിത്യകാരന്‍ പി.കെ. പാറക്കടവ് കുട്ടികളെ ഓര്‍മ്മിപ്പിച്ചു. ശ്രീകുമാര്‍ (സി.ഐ കുന്ദമംഗലം) കെ.വി ജോസഫ്, സി.കെ വിനോദ് കുമാര്‍, സിഗ്‌നി ദേവരാജന്‍ , നൗഷാദ് വെള്ളിലശ്ശേരി, ഷാജിമോന്‍, ലത എം.കെ ഷീന, ഇന്ദിര, യൂസഫ് സിദ്ധീഖ്. എം. ആരിഫ് എന്നിവര്‍ സംസാരിച്ചു.’തല്‍സമയ മാഗസിന്‍’ നിര്‍മ്മാണ ശില്‍പശാലയില്‍ രൂപപ്പെട്ട പതിനൊന്ന് മാഗസിനുകളുടെ പ്രകാശനവും മല്‍സരത്തില്‍ വിജയിച്ച വിദ്യാലയങ്ങള്‍ക്കുള്ള സമ്മാന വിതരണവും ഇതിന്റെ ഭാഗമായി നടന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!