രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പ്രതീക്ഷിച്ചത് പോലെ ക്ഷേമപെന്‍ഷനില്‍ സര്‍ക്കാര്‍ വര്‍ധനവ് വരുത്തിയിട്ടില്ല. എന്നാല്‍, കൃത്യമായി പെന്‍ഷന്‍ നല്‍കുമെന്ന് ധനമന്ത്രി അറിയിച്ചു. കുടിശ്ശികയുള്ള ആറ് ഗഡുക്കളില്‍ ഒരു ഗഡു ഡി.എ നല്‍കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിച്ച് ജീവനക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിത്വം നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവും ജീവനക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. അധിക വിഭവസമാഹരണത്തിനുള്ള മാര്‍ഗങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ല; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ഡി.എ; ഏപ്രിലില്‍; പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കും

