കുന്ദമംഗലം: കുന്ദമംഗലം ഹൈസ്ക്കൂള് വിദ്യാരംഗം കലാസാഹിത്യവേദിയുമായി സഹകരിച്ച് പ്രസ് ക്ലബ്ബ് വാര്‍ത്തരചന ശില്‍പ്പശാല സംഘടിപ്പിച്ചു. പ്രസ്ക്ലബ്ബിന്റെ മുപ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഹൈസ്ക്കൂള് ഓഡിറ്റോറിയത്തില്‍ നടത്തിയ ശില്‍പ്പശാല കുന്ദമംഗലം പോലീസ് എസ്.എച്ച്.ഒ.എസ്സ്.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ്ബ് പ്രസിഡണ്ട് ടി.രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ഹൈസ്ക്കൂള് പ്രധാനഅദ്ധ്യാപകന്‍ ദീപു, പി.ടി.എ പ്രസിഡണ്ട് ഫൈസല്‍, വിദ്യാരംഗം കണ്‍വീനര്‍ കെ.ഷാജിമോന്‍, സി.ഷാജി,നയന എന്നിവര്‍ പ്രസംഗിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി പി.കെ.അബൂബക്കര്‍ സ്വാഗതവും പി.മുഹമ്മദ് നന്ദിയും പറഞ്ഞു.
വാര്‍ത്തരചന ശില്‍പ്പശാല സംഘടിപ്പിച്ചു

