Kerala

ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചെന്ന് പിഎംഎ സലാം

കോഴിക്കോട്: ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ ഏക സിവില്‍ കോഡ് പരാമര്‍ശത്തില്‍ പ്രതികരിച്ച് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഏകീകൃത വ്യക്തിനിയമം നടപ്പാക്കുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് നടത്തുന്ന വര്‍ഗീയ ധ്രുവീകരണ ശ്രമമാണെന്നാണ് പിഎംഎ സലാം പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ തെരഞ്ഞെടുപ്പു കാലത്ത് ബിജെപി പതിവായി നടത്തുന്നതാണ്. ജനങ്ങള്‍ ഇതുതിരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം കോട്ടക്കലില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായായിരുന്നു സലാമിന്റെ പ്രതികരണം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്ര കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. കെ റയില്‍ വരുമെന്ന് പറയുന്നതുപോലെയല്ല ഏക സിവില്‍ കോഡ് വാഗ്ദാനമായിട്ടു വരുമെന്നും അത് നടപ്പിലാക്കുമെന്നുമായിരുന്നു പ്രസംഗം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!