മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കൊലക്കേസിൽ പരോളിൽ ഇറങ്ങിയ പ്രതി യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിച്ചു.പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
2014 ൽ കൊലപാതക കേസിൽ അറസ്റ്റിലായ ശിക്ഷിക്കപ്പെട്ട ജരിപത്ക സ്വദേശി ഭരത് ഗോസ്വാമി ദിവസങ്ങൾക്ക് മുൻപാണ് പരോളിൽ ഇറങ്ങിയത്. ജനുവരി 25 ന് ഗോസ്വാമി തനിക്ക് പരിചയമുള്ള 43 കാരിയുടെ വീട്ടിലെത്തി, യുവതിയെയും 14 വയസുള്ള മകളെയും പീഡിപ്പിക്കുകയായിരുന്നു.
പീഡന വിവരം പുറത്ത് പറഞ്ഞാൽ മകളെ കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തു.