കോഴിക്കോട്: പിതാവിന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു. പാലാഴി മീത്തല്‍ സ്വദേശി രഞ്ജിത്താണ് (31) മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രഞ്ജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഡിസംബര്‍ 24 നാണ് മദ്യപാനത്തെ തുടര്‍ന്നുള്ള വാക്കേറ്റത്തിനിടെ രാജേന്ദ്രന്‍ കല്ല് ഉപയോഗിച്ച് മകന്റെ തലയ്ക്ക് അടിച്ചത് . പിതാവ് രാജേന്ദ്രന്‍ റിമാന്‍ഡിലാണ്.
അച്ഛന്‍ കല്ലുപയോഗിച്ച് മര്‍ദിച്ചു; ചികിത്സയിലായിരുന്ന മകന്‍ മരിച്ചു

