കോഴിക്കോട് : 36ാമത് കേരള സയന്‍സ് കോണ്‍ഗ്രസ്സിന്റെ ഭാഗമായി ഡോ.പി.കെ അയ്യങ്കാര്‍ അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കുന്നു. ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തില്‍ (സി.ഡബ്ലു.ആര്.ഡി.എം) ജനുവരി 22 ന് രാവിലെ 10.30 ന് ഡോ. ദിനേശ് കുമാര്‍ അസ്വാള്‍ (സീനിയര്‍ മെമ്പര്‍. ട്രോ ബൈ കൗണ്‍സില്‍, ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ ) വികിരണങ്ങളും ആണവോര്‍ജ്ജവും, പരിസ്ഥിതിയും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ആണവ ശാസ്ത്രജ്ഞനും ആറ്റോമിക് എനര്‍ജി കമ്മീഷന്റെ മുന്‍ ചെയര്‍മാനുമായിരുന്ന ഡോ പി കെ അയ്യങ്കാര്‍ അനുസ്മരണ പ്രഭാഷണം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ് സംഘടിപ്പിക്കുന്നത്. ഡോ. മനോജ് പി. സാമുവല്‍ (എക്സിക്യുട്ടീവ് ഡയറക്ടര്‍, സി.ഡബ്ലു. ആര്.ഡി.എം ) അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ.സി. അരുണന് (പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് & ജോയിന്റ് കണ്‍വീനര്‍, കേരള സയന്‍സ് കോണ്‍ഗ്രസ് ), ഡോ.ബിനുജ തോമസ് (പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, കെ.എസ്.സി.എസ്.ടി.ഇ) , ഡോ. രശ്മി ടി.ആര് (സീനിയര്‍ സയന്റിസ്റ്റ് , സി. സബ്ലു. ആര്.ഡി..എം), ഡോ. അമ്പിളി ജി.കെ (സീനിയര്‍ സയന്റിസ്റ്റ് , സി. ഡബ്ലു. ആര്.ഡി.എം) എന്നിവര്‍ പങ്കെടുക്കും.
ഡോ.പി.കെ അയ്യങ്കാര്‍ മെമ്മോറിയല്‍ പ്രഭാഷണം

