Kerala

കണ്ണൂരില്‍ ആക്രിക്കടയില്‍ സ്ഫോടനം; മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: കതിരൂര്‍ പാട്യം മൂഴിവയലില്‍ ആക്രിസാധനങ്ങള്‍ തരംതിരിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അസം സ്വദേശി സയിദ് അലിക്കും രണ്ട് കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്. അലിയുടെ കൈയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റതായാണ് വിവരം. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികള്‍ക്ക് പരിക്ക് സാരമുള്ളതല്ല.

ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നവര്‍ വാടയ്ക്ക് താമസിക്കുന്ന വീട്ടില്‍ ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. എട്ട് പേരാണ് ഈ വീട്ടില്‍ ഒരുമിച്ച് താമസിച്ചിരുന്നത്. ശേഖരിച്ച ആക്രിസാധനങ്ങള്‍ തരംതിരിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. കതിരൂര്‍ പൊലീസ് സ്ഥലത്തെത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!