Kerala

മുഖ്യമന്ത്രിയുടെ ഗണ്‍മാനെ പുറത്താക്കണം; അക്രമികള്‍ക്കെതിരെ പോലീസ് കേസെടുക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് തിരിച്ചടിക്കും; വി ഡി സതീഷന്‍

മുഖ്യമന്ത്രിയുടെ ഗണ്‍മാനെ പുറത്താക്കണം അല്ലെങ്കില്‍ ഞങ്ങള്‍ നിയമം കയ്യിലെടുക്കുമെന്ന് വിഡി സതീഷന്‍ പറഞ്ഞു.
മുഖ്യമന്ത്രി ഒന്നും കാണുന്നില്ല. അറിയപ്പെടുന്ന ക്രിമിനലുകളാണ് മുഖ്യമന്ത്രിക്കൊപ്പം. പോലീസില്‍ വിശ്വാസമില്ല. മുഖ്യമന്ത്രിക്ക് ഈ സ്ഥാനത്തിരിക്കാന്‍ നാണമുണ്ടോ എന്നു വിഡി സതീഷന്‍ ചോദിച്ചു.

സെനറ്റിലേക്ക് സംഘപരിവാര്‍ കൊടുത്തത് പോലെ സി.പി.എമ്മും ഗവര്‍ണര്‍ക്ക് ഒരു പട്ടിക കൊടുത്തു. മന്ത്രി വഴിയാണ് ഈ പട്ടിക ഗവര്‍ണ്ണര്‍ക്ക് കൊടുത്തത്. അറിയപ്പെടുന്ന സി.പി.എമ്മുകാരുടെ പട്ടികയാണ് മന്ത്രി നല്‍കിയത്. യു.ഡി.എഫ് ഒരാളുടെ പേര് പോലും കൊടുത്തില്ല. ഓരോ മേഖലയില്‍ നിന്നും രാഷ്ട്രീയം നോക്കാതെ കൊള്ളാവുന്നവരെ വയ്ക്കണമെന്നതാണ് യു.ഡി.എഫ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ ചെയ്ത ഒരു തെറ്റായ കാര്യത്തിനും യു.ഡി.എഫ് കൂട്ടുനില്‍ക്കില്ല. ഗവര്‍ണ്ണറുടെ ഓഫീസില്‍ അറിയപ്പെടുന്ന സംഘപരിവാര്‍ നേതാവിനെ സ്റ്റാഫ് ആക്കി വച്ചത് പിണറായി വിജയനാണ്. അന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും ഒക്കചങ്ങാതിമാരായിരുന്നു. രണ്ടും കൂട്ടരും ചേര്‍ന്ന് നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തുമ്പോള്‍ അവരെ ഒരുമിച്ച് എതിര്‍ത്തവരാണ് പ്രതിപക്ഷം. ഗവര്‍ണര്‍ വഴിവിട്ടു പെരുമാറുന്നുവെന്ന് പ്രതിപക്ഷം ആക്ഷേപിച്ചപ്പോള്‍ സംരക്ഷണത്തിന്റെ കുടപിടിച്ചത് മുഖ്യമന്ത്രിയാണ്. എപ്പോള്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാകുന്നുവോ അപ്പോഴെല്ലാം ഗവര്‍ണര്‍ – മുഖ്യമന്ത്രി നാടകം നടക്കും. നവകേരള സദസ് നടത്തി സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ ശ്രദ്ധ തിരിക്കാനുള്ള നാടകമാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!