Sports

ഐപിഎല്‍ താരലേലം; വിലയേറിയ താരമായി പാറ്റ് കമ്മിന്‍സ്, 20.50 കോടി; വിന്‍ഡീസ് നായകനെ 7.40 കോടിക്ക് സ്വന്തമാക്കി രാജസ്ഥാന്‍; 6.80 കോടിക്ക് ട്രാവിസ് ഹെഡിനെ സ്വന്തമാക്കി ഹൈദരാബാദ്, ഹാരി ബ്രൂക്ക് ഡല്‍ഹിയില്‍

ദുബായ്: ഐപിഎല്‍ താരലേലത്തില്‍ വെസ്റ്റ് ഇന്‍ഡീസ് താരം റൊവ്മാന്‍ പവലിനെ 7.40 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡിനെ സ്വന്തമാക്കി സണ്‍ റൈസേഴ്സ് ഹൈദരാബാദ്. 6.80 കോടി രൂപയ്ക്കാണ് ട്രാവിസ് ഹെഡിനെ ഹൈദരാബാദ് സ്വന്തമാക്കിയത്.

ന്യൂസീലന്‍ഡ് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ രച്ചിന്‍ രവീന്ദ്രയെ ചെന്നൈ സ്വന്തമാക്കി. 1.80 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മീന്‍സ് ഹൈദരാബാദില്‍. സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്കാണ്. 20 കോടി രൂപയ്ക്കാണ് കമ്മിന്‍സിനെ ഹൈദരാബാദ് സ്വന്തമാക്കിയത്.

രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പവലിനായി രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് ശക്തമായി ലേലം വിളിച്ചത്. ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിനെ ഡല്‍ഹി സ്വന്തമാക്കി. ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിനായി ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും ശക്തമായി രംഗത്തെത്തി.

ഒടുവില്‍ 3.60 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് ബ്രൂക്കിനെ സ്വന്തമാക്കി.ദക്ഷിണാഫ്രിക്കയുടെ റിലീ റൂസോ, സ്റ്റീവ് സ്മിത്ത്, മനീഷ് പണ്ടേ, കരുണ്‍ നായര്‍ എന്നിവര്‍ക്കായി ആദ്യ ലേലത്തില്‍ ആരും രംഗത്തുവന്നില്ല. നിലവില്‍ താര ലേലം പുരോഗമിക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!