National

സഹോദരനും 4 സുഹൃത്തുക്കളും ചേര്‍ന്ന് സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു; പിന്നീട് കൊലപ്പെടുത്തി; കൊലപാതകത്തിന് കാരണം യുവാവിന് സഹോദരഭാര്യയുമായുള്ള ബന്ധം പെണ്‍കുട്ടി അറിഞ്ഞത് കൊണ്ട്

ഒഡീഷയില്‍ സഹോദരനും 4 സുഹൃത്തുക്കളും ചേര്‍ന്ന് സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. യുവാവിന് സഹോദരഭാര്യയുമായുള്ള ബന്ധം പെണ്‍കുട്ടി കണ്ടെത്തിയതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകത്തിന് ശേഷം മൃതദേഹം വനത്തില്‍ കുഴിച്ചിടുകയായിരുന്നു. സംഭവത്തില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായി.

ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയില്‍ നവംബര്‍ മൂന്നിനാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. യുവാവിന് ഭാര്യാസഹോദരനുമായി അടുപ്പമുണ്ടെന്ന് പെണ്‍കുട്ടി കണ്ടെത്തി. ബന്ധം അവസാനിപ്പിക്കണമെന്നും തുടര്‍ന്നാല്‍ മറ്റുള്ളവരെ അറിയിക്കണമെന്നും സഹോദരി യുവാവിന് മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്നാണ് പ്രതി സുഹൃത്തുക്കളുമായി ചേര്‍ന്ന് കൂട്ടബലാത്സംഗം-കൊലപാതകം ആസൂത്രണം ചെയ്തത്.

25 കാരിയായ പെണ്‍കുട്ടി നവംബര്‍ മൂന്നിന് സിയാലി ഇല ശേഖരിക്കാന്‍ സമീപത്തെ വനത്തില്‍ പോയിരുന്നു. ഈ സമയം യുവാവ് കൂട്ടുകാരെ കാട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയും, ഇവര്‍ മദ്യലഹരിയില്‍ പെണ്‍കുട്ടിയെ മാറിമാറി പീഡിപ്പിക്കുകയുമായിരുന്നു. യുവതി എതിര്‍ത്തതോടെ കോടാലി കൊണ്ട് ആക്രമിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

പിന്നീട് സഹോദരന്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കുകയും പിറ്റേന്ന് അഴുകിയ മൃതദേഹം കാട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!