Kerala

‘ഈ വിജയം ഉമ്മന്‍ ചാണ്ടിക്ക് കൂടി അവകാശപ്പെട്ടത്; അത് മറക്കരുത്’; ടി സിദ്ദിഖ് എംഎല്‍എ

കോഴിക്കോട്: തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ വിജയം അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിക്ക് കൂടി അവകാശപ്പെട്ടതാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎല്‍എ. ‘രേവന്ത് റെഡ്ഡിയിലൂടെ കോണ്‍ഗ്രസ് തെലങ്കാനയില്‍ ശക്തമായി തിരിച്ച് വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി സാറിനെ മറക്കരുത്. അദ്ദേഹം പാര്‍ട്ടിയെ ഒന്നുമില്ലായ്മയില്‍ നിന്ന് റീ ബില്‍ഡ് ചെയ്യുകയായിരുന്നു. പെട്ടെന്ന് കൊണ്ട് വന്ന മായാജാലമല്ല കോണ്‍ഗ്രസിന്റെ തെലങ്കാന വിജയം.’- സിദ്ദിഖ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്

കൊടും ചതിയിലൂടെ സോണിയാജിയെയും കോണ്‍ഗ്രസിനെയും വഞ്ചിച്ച് K. Chandrashekar Rao തെലങ്കാന കയ്യിലാക്കിയപ്പോള്‍ കോണ്‍ഗ്രസിന് കടുത്ത നിരാശയുണ്ടായിരുന്നു. ആന്ധ്ര വിഭജിക്കുമ്പോള്‍ കെ സി ആര്‍ പറഞ്ഞത് രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തില്ല എന്നായിരുന്നു. എന്നാല്‍ കൊടും ചതിയിലൂടെ കെ സി ആര്‍ അധികാര രാഷ്ട്രീയത്തിലെത്തി. കോണ്‍ഗ്രസിന്റെ ആത്മാഭിമാനത്തിനേറ്റ തിരിച്ചടി. അവിടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടി എന്ന ജനകീയ നേതാവിനെ തെലങ്കാന ഏല്‍പ്പിച്ചു. പാര്‍ട്ടിയെ തെലങ്കാനയില്‍ തിരിച്ച് കൊണ്ടു വരിക എന്നതായിരുന്നു ലക്ഷ്യം. അത്ര എളുപ്പമായിരുന്നില്ല തെലങ്കാനയില്‍ കോണ്‍ഗ്രസിനെ തിരിച്ച് കൊണ്ട് വരിക എന്നത്. രേവന്ത് റെഡ്ഡിയിലൂടെ കോണ്‍ഗ്രസ് തെലങ്കാനയില്‍ ശക്തമായി തിരിച്ച് ‘ വന്നപ്പോള്‍ നാം ഉമ്മന്‍ ചാണ്ടി സാറിനെ മറക്കരുത്. അദ്ദേഹം പാര്‍ട്ടിയെ ഒന്നുമില്ലായ്മയില്‍ നിന്ന് റീ ബില്‍ഡ് ചെയ്യുകയായിരുന്നു. പെട്ടെന്ന് കൊണ്ട് വന്ന മായാജാലമല്ല കോണ്‍ഗ്രസിന്റെ തെലങ്കാന വിജയം.

മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്തതില്‍ കടുത്ത നിരാശയുള്ളപ്പോഴും തെലങ്കാന ആശ്വാസം നല്‍കുന്നു… ഈ വിജയം Oommen Chandy സാറിന് കൂടി അവകാശപ്പെട്ടതാണ്…

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!