പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.എമ്മുമായി ചേര്‍ന്ന് സംയുക്ത പ്രക്ഷോഭങ്ങള്‍ അവശ്യമെങ്കില്‍ ഇനിയും സംഘടിപ്പിക്കും എന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. നേരത്തേ സിപിഎം നോടൊപ്പം കോണ്‍ഗ്രസും ലീഗും സംയുക്ത സമരം നടത്തിയതില്‍ ക.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതില്‍ മറുപടിയായാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന.
സംയുക്ത പ്രക്ഷോഭത്തെ കുറിച്ച് യുഡിഎഫ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടത്തുകയില്ലെന്ന് മോദിക്ക് പറയേണ്ടി വന്നു. അത് പ്രക്ഷോഭങ്ങളുടെ വിജയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ ഒരുമിച്ച് തന്നെ മംഗ്ലൂര് സന്ദര്‍ശനം നടത്തും. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പരാമര്‍ശം നടത്തേണ്ട ആളല്ല ഗവര്‍ണ്ണര്‍. ഗവര്‍ണര്‍ വിവാദങ്ങളില്‍ കക്ഷി ചേരുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു

