Sports

ചരിത്രം തിരുത്തിക്കുറിച്ച് കോലി; ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ്, മറികടന്നത് സച്ചിന്റെ റെക്കോർഡ്

മുംബൈ: ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമി പോരാട്ടത്തിൽ അർധസെഞ്ചുറി മികവിൽ റെക്കോഡുകൾ വാരിക്കൂട്ടി വിരാട് കോലി. ഒരു ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന റെക്കോഡാണ് കോലി സ്വന്തമാക്കിയത്. ന്യൂസിലൻഡിനെതിരേ 80 റൺസ് നേടിയാണ് കോലി ചരിത്രമെഴുതിയത്. 2003 ലോകകപ്പിൽ സച്ചിൻ നേടിയ 673 റൺസാണ് കോലി മറികടന്നത്. 659 റൺസുമായി മാത്യു ഹെയ്ഡനും(2007), രോഹിത് ശർമ, 648 റൺസ്(2019) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.ഒരു ലോകകപ്പിൽ കൂടുതൽ തവണ അർധ സെഞ്ചുറി നേടിയ താരമെന്ന റെക്കോഡും കോലി സ്വന്തമാക്കി. ഇത്തവണ ഇത് എട്ടാം തവണയാണ് കോലി 50 കടക്കുന്നത്. ഏഴു തവണ 50 കടന്ന ഷാക്കിബ് അൽ ഹസ്സൻ, സച്ചിൻ തെണ്ടുൽക്കർ എന്നിവരുടെ റെക്കോഡാണ് കോലി മറികടന്നത്.ഇതോടൊപ്പം ഏകദിന റൺനേട്ടത്തിൽ മുൻ ഓസീസ് താരം റിക്കി പോണ്ടിന്റെ 13,704 റൺസ് മറികടന്ന് വിരാട് കോലി മൂന്നാം സ്ഥാനത്തെത്തി. കുമാർ സംഗക്കാരയും സച്ചിനും മാത്രമാണ് ഇനി കോലിക്ക് മുന്നിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!