News

സവാള വിലക്കയറ്റം പിടിച്ചു നിർത്താൻ സപ്ലൈകോ ഇടപെടൽ

സവാളയുടെ രൂക്ഷമായ വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്ര വ്യാപാർ ഭണ്ഡാരയിൽ നിന്നും സംഭരിച്ച 50 മെട്രിക് ടൺ സവാള സംസ്ഥാനത്തെ മുഴുവൻ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി 95 രൂപയ്ക്കും, സ്‌പ്ലൈകോ ക്രിസ്മസ് സ്‌പെഷ്യൽ ഫെയറുകൾ മുഖേന കിലോയ്ക്ക് 90 രൂപ നിരക്കിലും വിതരണം നടത്തി വരികയാണെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി പി.തിലോത്തമൻ അറിയിച്ചു.

കേന്ദ്ര സർക്കാർ മുംബൈ തുറമുഖം വഴി ഇറക്കുമതി ചെയ്ത ഈജിപ്ഷ്യൻ സവാളയിൽ നിന്നും 50 മെട്രിക് ടൺ സവാള നാഫെഡ് മുഖാന്തിരം സപ്ലൈകോ സംഭരിച്ചു വരികയാണ്. മൂന്നാലു ദിവസങ്ങൾക്കുളളിൽ അവ കേരളത്തിൽ വിതരണത്തിന് എത്തിച്ചേരും. ഇറക്കുമതി സവാള കിലോയ്ക്ക് ഏകദേശം 75 മുതൽ 77 രൂപ വരെ നിരക്കിൽ കേരളത്തിൽ വിതരണം ചെയ്യാൻ സാധിക്കുമെന്നും, അവ നാഫെഡ് വഴി ലഭ്യമാക്കാമെന്നും കേന്ദ്ര സർക്കാർ ഉറപ്പു നൽകിയിരുന്നു.

ഈ സാഹചര്യത്തിൽ വിതരണത്തിന് ആവശ്യമായ സവാളയുടെ അളവ് കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇത്തരത്തിൽ സപ്ലൈകോ, ഹോർട്ടികോർപ്പ്, കൺസ്യൂമർ ഫെഡ് എന്നീ പൊതുമേഖല സ്ഥാപനങ്ങളിലൂടെയുളള സവാള വിതരണം മൂലം പൊതുകമ്പോളങ്ങളിലെ വില കുറയ്ക്കുവാൻ മൊത്ത വ്യാപാരികൾ നിർബന്ധിതരാകും. വിലവിവരം പ്രദർശിപ്പിക്കാതെ സവാളയ്ക്ക് അമിതവില ഈടാക്കുന്ന വ്യാപാരികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ലാ സപ്ലൈ ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!