Local

അറിയിപ്പുകള്‍

വഖഫ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിങ്  ജനുവരി 14,15 തീയതികളില്‍

കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിങ് 2020 ജനുവരി 14,15 തീയതികളില്‍ എറണാകുളം കലൂരിലുളള കേരളാ സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ഹെഡ് ഓഫീസ് കെട്ടിടത്തില്‍ നടക്കുമെന്ന് ശിരസ്തദാര്‍ അറിയിച്ചു.

അപേക്ഷ തീയതി നീട്ടി  

സാംസ്‌കാരിക വകുപ്പിന്റെ  കീഴില്‍ ആറന്‍മുളയിലെ പാരമ്പര്യ വാസ്തുവിദ്യാഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍  വാസ്തു ശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. അപേക്ഷ നല്‍കേണ്ട അവസാന തീയതി 2020 ജനുവരി 10 ലേക്ക് നീട്ടിയതായി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ആകെ സീറ്റ് 30. യോഗ്യത – ഐ.ടി.ഐ സിവില്‍ ഡ്രാഫ്റ്റ്സ്മാന്‍, കെഡിസിഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ.ടി.ഐ ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്‍ഷിപ്പ്, ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്/ആര്‍ക്കിടെക്ച്ചര്‍. കോഴ്സ് കാലാവധി നാല് മാസം. പ്രായപരിധി ഇല്ല.
അപേക്ഷഫോം 200 രൂപയുടെ മണിയോര്‍ഡറോ, പോസ്റ്റല്‍ ഓര്‍ഡര്‍ മുഖാന്തിരമോ ഓഫീസില്‍ നിന്ന് നേരിട്ട് കൈപ്പറ്റാം. www.vtsauvidyagurukulam.com  വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.  വിശദ വിവരങ്ങള്‍ക്ക് വാസ്തുവിദ്യാ ഗുരുകുലവുമായി ബന്ധപ്പെടുക. വിലാസം – എക്സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്‍മുള, പത്തനംതിട്ട – 689533. ഫോണ്‍ – 0468-2319740, 9847053293.

ഗവ.വനിത ഐ.ടി.ഐയില്‍ ബ്യൂട്ടീഷ്യന്‍ ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിങ്് കോഴ്സ്

മാളിക്കടവ് ഗവ.വനിത ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി നടത്തുന്ന ഹ്രസ്വകാല സ്വാശ്രയ കോഴ്സായ ബ്യൂട്ടീഷ്യന്‍ ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഗവ.വനിത ഐ.ടി.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍ക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  വിശദവിവരങ്ങള്‍ക്ക് – 9496343061, 9847272572.

രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

ജില്ലയില്‍ 1999 ജനുവരി ഒന്ന് മുതല്‍ 2019 നവംബര്‍ 20  വരെയുളള കാലയളവില്‍ രജിസ്ട്രേഷന്‍ പുതുക്കുവാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികളായ വിമുക്തഭടന്‍മാര്‍ക്ക് സീനിയോരിറ്റി നിലനിര്‍ത്തികൊണ്ട് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം. 2020 ജനുവരി 31 വരെയാണ് കാലാവധി. സീനിയോരിറ്റി പുതുക്കാന്‍ സാധിക്കാത്ത വിമുക്തഭടന്‍മാര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0495 2771881.

കള്ള് ഷാപ്പുകളുടെ വില്‍പന 23  ന്

ജില്ലയിലെ കള്ള് ഷാപ്പുകളുടെ വില്‍പന ഡിസംബര്‍ 23  ന് രാവിലെ 10.30 ന് കോഴിക്കോട് കലക്ടറേറ്റ് ഹാളില്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നടക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. ഫറോക്ക് എക്സൈസ് റെയിഞ്ചിലെ   ഗ്രൂപ്പ് നമ്പര്‍ ഒന്നില്‍ ഉള്‍പ്പെട്ട ടി. എസ്. നമ്പര്‍ 1 രാമനാട്ടുകര, 2- ഫറോക്ക് ചുങ്കം, 4- അകത്തായിപ്പറമ്പ്, 5- കടലുണ്ടി, 29- പഴയ ബാങ്ക് റോഡ്,  30- മണ്ണൂര്‍, 28- ചാലിയം എന്നീ കള്ളുഷാപ്പുകളുടെയും ഫറോക്ക് എക്സൈസ് റെയിഞ്ചിലെ   ഗ്രൂപ്പ് നമ്പര്‍ മൂന്നില്‍ ഉള്‍പ്പെട്ട ടി. എസ്. നമ്പര്‍ 13- നല്ലളം, 17- കോന്തനാരി, 18- കൊടിനാട്ട്മുക്ക്, 20- പെരുമണ്ണ, 21- കുറ്റികാട്ടൂര്‍, 32 പാറമ്മേല്‍ എന്നീ കള്ളുഷാപ്പുകളുടെയും, ചേളന്നൂര്‍ എക്സൈസ് റെയിഞ്ചിലെ   ഗ്രൂപ്പ് നമ്പര്‍ രണ്ടില്‍ ഉള്‍പ്പെട്ട ടി. എസ്. നമ്പര്‍ 7 – കക്കോടി, 8- മക്കട, 9- മൂട്ടോളി, 10- പൊയില്‍താഴം, 16- പറമ്പില്‍ ബസാര്‍, 17- കുരുവട്ടൂര്‍  എന്നീ കള്ളുഷാപ്പുകളുടെയും ബാലുശ്ശേരി റെയിഞ്ചിലെ   ഗ്രൂപ്പ് നമ്പര്‍ രണ്ടില്‍ ടി. എസ്. നമ്പര്‍ 7 പുതുശ്ശേരിത്താഴം, 8- നൊച്ചാട്, 9 – കൈതക്കല്‍, 10- കല്‍പ്പത്തൂര്‍, 11 പേരാമ്പ്ര, 51- കോടേരിച്ചാല്‍, എന്നീ കള്ളുഷാപ്പുകളുടെയും ബാലുശ്ശേരി റെയിഞ്ചിലെ ഗ്രൂപ്പ് മൂന്നില്‍ ഉള്‍പ്പെട്ട ടി.എസ് നമ്പര്‍ 12- മരക്കാടി, 13- കടിയങ്ങാട്, 14-പന്തിരിക്കര, 15- കൂത്താളി, 16- പെരുവണ്ണാമുഴി, 17- ചെമ്പനോട, 48- പൂഴിത്തോട്, എന്നീ കള്ള് ഷാപ്പുകളുടെ 2019-20  വര്‍ഷത്തെ അവശേഷിക്കുന്ന കാലഘട്ടത്തിലേക്കുളള  പരസ്യവില്‍പനയാണ് നടക്കുക.  വില്‍പന സംബന്ധിച്ചുള്ള നിബന്ധനകള്‍ കോഴിക്കോട് എക്സൈസ് ഡിവിഷന്‍ ഓഫീസിലും കോഴിക്കോട്, പേരാമ്പ്ര, താമരശ്ശേരി, വടകര എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും ലഭിക്കും.

കമ്പ്യൂട്ടര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് കൂടിക്കാഴ്ച

മാതൃശിശു സംരക്ഷണ കേന്ദ്രം ഗവ.മെഡിക്കല്‍ കോളജ് കോഴിക്കോട്  എച്ച്.ഡി.എസ്സിന് കീഴില്‍ കമ്പ്യൂട്ടര്‍ ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്/ബിസിഎ. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 20 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. 

വഖഫ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിങ്  ജനുവരി 14,15 തീയതികളില്‍

കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിങ് ജനുവരി 14,15 തീയതികളില്‍ എറണാകുളം കലൂരിലുളള കേരളാ സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ഹെഡ് ഓഫീസില്‍  നടത്തുമെന്ന് ശിരസ്തദാര്‍ അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!