Local News

സ്പർശം ചാരിറ്റബിൾ ട്രസ്റ്റിന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകി എംഎൽഎ പി.ടി.എ റഹീം

സ്പർശം ചാരിറ്റബിൾ ട്രസ്റ്റിന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ അനുവദിച്ച് എംഎൽഎ പി.ടി.എ റഹീം. എംഎൽഎയുട 2022-23 വർഷത്തെ വികസന നിധിയിൽ നിന്നും 7.35 ലക്ഷം രൂപ ചെലവിട്ടാണ് 12 ഓ​ക്സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങിയത്. പുള്ളന്നൂർ സ്പർശം ഓഫീസ് കോംപ്ലക്സിൽ വെച്ചു നടന്ന ചടങ്ങിൽ എഎൽഎ പിടിഎ റഹീം ഓ​ക്സിജൻ കോൺസെൻട്രേറ്ററുകൾ നാടിന് സമർപ്പിച്ചു. എ.പി ഷാനവാസിന്റെ നേതൃത്വത്തിൽ സ്പർശം ടീം അം​ഗങ്ങൾ ഓ​ക്സിജൻ കോൺസെൻട്രേറ്ററുകൾ എംഎൽഎയിൽ നിന്ന് ഏറ്റ് വാങ്ങി. ചടങ്ങിൽ ആസിം വെളിമണ്ണ സ്പർശം റീ ക്രിയേഷൻസെന്റർ ബ്രാൻഡ് അംബാസഡർ ആയി സ്ഥാനം ഏറ്റെടുത്തു. എജ്യു സ്പർശം ലോഗോയും ആസിം വെളിമണ്ണ പ്രകാശനം ചെയ്തു. സ്പർശം നാൾവഴികളെ കുറിച്ച് എൻ.പി മുഹമ്മദും സ്പർശം പദ്ധതിയെക്കുറിച്ച് ചൂലൂർ FHC മെഡിക്കൽ ഓഫീസർ ഡോ . സ്മിത റഹ്മാനും സംസാരിച്ചു. വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു .മാർഷ്യൽ ആർട്സ് ട്രൈനർ ലത്തീഫിന്റെ നേതൃത്വത്തിൽ ആയോധന കലാ പ്രദർശനവും പരിപാടിയുടെ ഭാ​ഗമായി നടന്നു. എളേടത്ത് പ്രദീപ്, പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, മുംതാസ് ഹമീദ് (കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ),
അഡ്വ. വിപിഎ സിദ്ധീഖ് (ചാത്തമംഗലം പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ), അഡ്വ. എ.കെ അബ്ദുറസാഖ്, ഇപിഎം കോയ മാസ്റ്റർ, രാജീവ് പണിക്കർ, അഷ്‌റഫ് മാസ്റ്റർ കെ.കെ, സത്യൻ ഐ.കൈ, എം.കെ അബൂബക്കർ ഹാജി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!