News Sports

ലോകകപ്പിലെ മോശം പ്രകടനം; ക്രിക്കറ്റ് ബോർഡ് പിരിച്ചുവിട്ട് ശ്രീലങ്കൻ കായിക മന്ത്രാലയം

ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ക്രിക്കറ്റ് ബോർഡിനെ പിരിച്ച് വിട്ട് ശ്രീലങ്കൻ കായിക മന്ത്രാലയം. ഇന്ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പുതിയ അംഗങ്ങളെ തീരുമാനിക്കുന്നതുവരെ പുതിയ ഇടക്കാല കമ്മറ്റിക്ക് ചുമതല നൽകി.

ലോകകപ്പിൽ പൊതുവെ മോശം പ്രകടനം ആയിരുന്നെങ്കിലും ഇന്ത്യക്കെതിരായ ദയനീയ പ്രകടനമാണ് ബോർഡ് പിരിച്ചുവിടുന്നതിലേക്ക് നയിച്ചത്. ഇന്ത്യക്കെതിരെ 55 റൺസിന് തകർന്നടിഞ്ഞ ശ്രീലങ്ക ഏഴ് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് മത്സരങ്ങളിലേ വിജയിച്ചിട്ടുള്ളൂ. ഇതിനു പിന്നാലെ ബോർഡ് സെക്രട്ടറി മോഹൻ ഡി സിൽവ രാജിവച്ചിരുന്നു.ഇന്ത്യയുയർത്തിയ 358 റൺസിന്റെ വിജയലക്ഷ്യത്തെ മറികടക്കാനിറങ്ങിയ ശ്രീലങ്ക ഇന്ത്യൻ ബൗളേഴ്‌സിന്റെ കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ 55 റൺസിന് പുറത്തായി. ഇന്ത്യയ്ക്ക് 302 റൺസിന്റെ പടുകൂറ്റൻ ജയമാണ് നേടാനായത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാൻ ഗില്ലിന്റെയും വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും അർധസെഞ്ചുറികളുടെയും രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തിൽ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 357 റൺസെടുത്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!