Local News

ജെസിബി മോഷ്ടിച്ച വാർത്ത പ്രചരിപ്പിച്ചു; യുവാവിന് മർദ്ദനം

കോഴിക്കോട് മുക്കത്ത് പോലീസ് സ്റ്റേഷനിൽ നിന്നും ജെസിബി മോഷ്ടിച്ച വാർത്ത വാട്സപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചതിന് യുവാവാവിനെ ക്രൂര മർദനത്തിന് ഇരയാക്കിയതായി പരാതി. കൂമ്പാറ സ്വദേശി കെ.പി ഫൈസലിനാണ് ഇന്നലെ രാത്രി മർദനമേറ്റത് .രാത്രി 9.30 ഓടെ കൂമ്പാറയിൽ വെച്ചാണ് സംഭവം . ജാമ്യത്തിൽ ഇറങ്ങിയ പ്രതിയായ ജയേഷ് ആണ് തന്നെ മർദിച്ചത് എന്നും കാറിൽ മറ്റൊരു പ്രതിയും ജെസിബി ഉടമയുടെ മകനുമായ മാർട്ടിൻ ഉണ്ടായിരുന്നു വെന്നും മർദനമേറ്റ ഫൈസൽ പറഞ്ഞു. ഫൈസൽ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അതെ സമയം ഫൈസിലിന്റെ ഭാ​ഗത്ത് നിന്നുണ്ടായ മറ്റുചില കാര്യങ്ങളെ ചോദ്യം ചെയ്‌ത സമയത് ഉണ്ടായ പ്രശ്‌നമാണ് സംഘർഷത്തിന് കാരണം എന്നും ജയേഷിന്റെ തലക്കും പരിക്കുണ്ടെന്നും മാർട്ടിൻ പറഞ്ഞു. തിരുവമ്പാടി പോലീസ് അന്വേഷണം തുടങ്ങി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!