Kerala News

സംസ്ഥാനത്ത് നടക്കുന്നത് ധൂർത്ത്; സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഗവർണർ

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്ത് ധൂർത്താണ് നടക്കുന്നതെന്നും ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിംഗ് പൂൾ പണിയുകയാണ് സർക്കാരെന്നും ഗവർണർ വിമർശിച്ചു. സാമ്പത്തിക സ്ഥിതി മോശമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അപ്പോഴും വ്യക്തിപരമായ ഉപയോഗത്തിന് നീന്തല്‍ക്കുളം പണിയുകയാണ്. സാധാരണക്കാരുടെ പെൻഷൻ മുടങ്ങിയില്ലേ? ഖജനാവിന് അധികച്ചെലവ് വരുത്തുന്നതാണ് യൂണിവേഴ്സിറ്റി ബില്ലെന്നും ഗവർണർ.

അധികച്ചെലവ് വരുന്ന കാര്യങ്ങൾ അവതരിപ്പിക്കണമെങ്കിൽ തന്റെ അനുമതി വേണം. മണി ബില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങിയില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ. അതില്ലാതെ പാസാക്കിയത് ഭരണഘടനാപരമായ കാര്യമാണോ? മുഖ്യമന്ത്രി നേരിട്ട് വന്നു വിശദീകരിക്കുന്നതു വരെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത് സ്വാഗതാർഹമാണ്. ഭരണഘടനാപരമായി സംശയമുണ്ടെങ്കിൽ ആർക്കും സുപ്രീം കോടതിയെ സമീപിക്കാം. അതിനാകാം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി നോട്ടീസ് അയച്ചാൽ വിശദീകരണം നൽകുമെന്നും ആരിഫ് മുഹമ്മദ് ഖാൻ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!