താമരശ്ശേരി; താമരശ്ശേരി ചുങ്കത്തെ ഗതാഗതക്കുരുക്കിന് പരിഹാരം. ചുങ്കം ജംഗ്ഷനില്‍ അരക്കോടി രൂപ വിനിയോഗിച്ച് വീതി കൂട്ടി ഇന്റര്‍ലോക്ക് പാകി നവീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചു. ആദ്യഘട്ടത്തില്‍ നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിലും വീതി കൂട്ടുന്നതിനു വേണ്ടി സൗജന്യമായി ഉടമകള്‍ വിട്ടുനല്‍കിയ സ്ഥലം വികസന കമ്മിറ്റി ഭാരവാഹികളുടെയും സ്ഥല ഉടമസ്ഥരുടെയും, നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ അളന്ന് മാര്‍ക്ക് ചെയ്തു. പുതുതായി സ്ഥലം വിട്ട് നല്‍കിയ ഭാഗങ്ങളില്‍ ഡ്രൈനേജിന്റെ പുനര്‍നിര്‍മ്മാണം ആരംഭിച്ചു.
നവീകരണ പ്രവൃത്തിയും, രണ്ടരക്കോടി രൂപ വിനിയോഗിച്ച് ആധുനിക രീതിയില്‍ നവീകരിച്ച ചുങ്കം മിനി ബൈപ്പാസ് റോഡും, രണ്ട് കോടി രൂപ വിനിയോഗിച്ച് നവീകരിക്കുന്ന കാരാടി കുടുക്കിലുമ്മാരം റോഡും നവീകരണ പ്രവൃത്തി പൂര്‍ണ്ണമാവുന്നതോടെ ചുങ്കം ജംഗ്ഷന്റെ അഴിയാക്കുരുക്കിന് പരിഹാരം ഉണ്ടാവുമെന്ന് എംഎല്‍എ കാരാട്ട് റസാഖ് പറഞ്ഞു. പഞ്ചായത്ത് മെമ്പര്‍മാരായ പി.എം ജയേഷ്, എ.പി.മുസ്തഫ, നാഷണല്‍ ഹൈവേ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജമാല്‍ മുഹമ്മദ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.സുധാകരന്‍, കമ്മു ചുങ്കം, ടി.ആര്‍.ഓമനകുട്ടന്‍, പി.സി.ഇബ്രാഹിം മാസ്റ്റര്‍, ഷംസീര്‍ എടവലം, വിനോദ് ചുങ്കം, വി.കെ.അഷ്‌റഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കം യൂണിറ്റ് പ്രസിഡന്റ് എ.പി.ചന്തു മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ വീതി കൂട്ടുന്നതിന് വേണ്ടി സ്ഥലം വിട്ട് നല്‍കിയ ഉടമസ്ഥരേയും, സഹകരിച്ച വ്യാപാരികളേയും നാട്ടുകാരേയും അഭിനന്ദിച്ചു.

