തിരുവനന്തപുരം: കേരളത്തിലെ രണ്ട് മുൻ മുഖ്യമന്ത്രിമാരെ കുറിച്ച് ഒരാൾ രചിച്ച രണ്ട് പുസ്തകങ്ങൾ ഒരേ വേദിയിൽ പ്രകാശനം ചെയ്തു. നവാസ് പൂനൂർ മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയെ കുറിച്ച് എഴുതിയഅറിവിന്റെ ക്യാപ്സ്യൂളുകൾ എന്ന പുസ്തകവും ഉമ്മൻ ചാണ്ടിയെ കുറിച്ച് എഴുതിയ ഹൃദയ പക്ഷത്തെ കുഞ്ഞൂഞ്ഞ് എന്ന പുസ്തകവുമാണ് ഒരേ വേദിയിൽ പ്രകാശനം ചെയ്തത്.തിരുവനന്തപുരത്ത് നടക്കുന്ന കേരള നിയമ സഭാ പുസ്കോത്സവ വേദിയിലായിരുന്നു രണ്ട് പുസ്തകങ്ങളുടേയും പ്രകാശനം . സി. എച്ച് മുഹമ്മദ് കോയയെ കുറിച്ച് നവാസ് പൂനൂർ എഴുതുന്ന മൂന്നാമത്തെ പുസ്തകമാണ് അറിവിന്റെ കാപ്സ്യൂളുകൾ. സി എച്ചിന്റെ ജീവിതകാലത്ത് തന്നെ എഴുതിയ സി എച്ച് കഥ, സി എച്ച് മുഹമ്മദ് കോയ എന്നീ പുസ്തകങ്ങൾക്ക് ശേഷമാണ് അറിവിന്റെ ക്യാപ്സ്യൂളുകൾ എന്ന കൃതി ഇറക്കുന്നത്.സി എച്ച് മുഹമ്മദ് കോയയുടെ സംഭവാബഹുലമായ ജീവിതം കൊച്ചു കൊച്ചു കഥകളിലൂടെയും, ചെറിയ കുറിപ്പുകളിലൂടെയുമാണ് എഴുത്തുകാരൻ ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരുന്നത്. മമ്മൂട്ടി നക്ഷത്രങ്ങളുടെ രാജകുമാരൻ , പ്രശസ്തരുടെ പ്രണയങ്ങൾ ,കാലം കാലൊച്ച കേൾപ്പിക്കുന്നു , ചിരിക്കൂട്ട്, പൂനൂർ പുരാണം, ഫലിതരസായനം, ഒരേ ഒരു പ്രേംനസീർ , എന്റെ ജീവിതയാത്ര , പ്രേംനസീർ കാലം പറഞ്ഞു നിത്യഹരിതം ഇ അഹമ്മദ് മഹനീയം ഒരു കാലം, സ്നേഹസൂര്യൻ,മായ്ക്കും തോറും തെളിയുന്ന നെഹ്റു ,ഹൃദയപക്ഷത്തെ കുഞ്ഞൂഞ്ഞ്, അച്യുത കേരളം തുടങ്ങി ഇരുപതോളം പുസ്തകങ്ങളുടെ രചയിതാവാണ് നവാസ് പൂനൂർ.റിട്ടയേഡ് ജഡ്ജ് ടി അബ്ദുൽ മജീദിന്റെയും കുട്ടി മജീദിന്റെയും പുത്രനായി 1954 ഒക്ടോബർ ആറിനാണ് നവാസ് പൂനൂരിന്റെ ജനനം. പൂനൂർ യുപി സ്കൂൾ , കണ്ണൂർ ഗവൺമെൻറ് ഹൈസ്കൂൾ, ഫാറൂഖ് കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം.1976 മാർച്ച് 15ന് ചന്ദ്രിക സഹ പത്രാധിപരായി ജോലിയിൽ പ്രവേശിച്ചു.2012 നവംബർ 30ന് പത്രാധിപരായി വിരമിച്ചു. 2013ൽ സുപ്രഭാതം സ്ഥാപക മാനേജിങ് എഡിറ്ററായി.ഭാഷ സമന്വയവേദി അഭയദേവ് പുരസ്കാരം, ഷാർജ കലാ അവാർഡ്, ഇ മൊയ്തു മൗലവി അവാർഡ്, അക്ഷരം അവാർഡ്, റോട്ടറി എക്സലൻസ് അവാർഡ്, സി എച്ച് അവാർഡ്, എബ്രഹാം ലിങ്കൻ അവാർഡ് തുടങ്ങിയ വ ലഭിച്ചു. കേരള സാഹിത്യ അക്കാദമി, കേരള ചലച്ചിത്ര അക്കാദമി, മലയാളം ബുക്ക് ഡെവലപ്മെൻറ് കൗൺസിൽ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്,ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്,സർവ്വ വിജ്ഞാന കോശം , നെഹ്റു യുവ കേന്ദ്ര , ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് ഉപദേശക സമിതി, പത്രപ്രവർത്തക പെൻഷൻ കമ്മിറ്റി , പത്രപ്രവർത്തക അക്രിഡിറ്റേഷൻ കമ്മിറ്റി , കെ ആർനാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് സയൻസ് ബോഡി തുടങ്ങിയവയിൽ അംഗമായിരുന്നു. ഇപ്പോൾ സുപ്രഭാതം ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ് നവാസ് പൂനൂർ.
ഹൃദയ പക്ഷത്തെ കുഞ്ഞൂഞ്ഞ്, അറിവിന്റെ കാപ്സ്യൂളുകൾ ; രണ്ട് മുഖ്യമന്ത്രിമാരെ കുറിച്ചുള്ള പുസ്തകങ്ങളുമായി നവാസ് പൂനൂർ

