Kerala News

അറിവിന്റെ പോരാട്ടമായി നിയമസഭാ പുസ്തകോത്സവം ക്വിസ്സ് മത്സരം

വിജയികൾക്കുള്ള സമ്മാനങ്ങൾ സ്പീക്കർ എ എൻ ഷംസീർ വിതരണം ചെയ്തു

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായി ഹൈസ്കൂൾ-ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ തിരുവനന്തപുരം ഇളമ്പ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ നിള റിജു, സാധിക ഡി.എസ് എന്നിവർ ഒന്നാം സ്ഥാനം നേടി. പാലക്കാട് ആലനല്ലൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ അഭിനവ് എൻ, കുമാരംപുത്തൂർ കെ.എച്.എസിലെ അദ്വൈത് രമേഷ് എന്നിവർക്കാണ് രണ്ടാം സ്ഥാനം. തിരുവനന്തപുരം മടവൂർ എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ നവനീത് കൃഷ്ണ യു.എസ്, നവനീത് കൃഷ്ണ ആർ. എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.

നിയമസഭയിലെ ആര്‍.‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നടന്ന മത്സരത്തിൽ ആറു ടീമുകളാണ് അവസാന റൗണ്ടിൽ പങ്കെടുത്തത്. ക്വിസ്സിന്റെ അവസാന റൗണ്ടിൽ പങ്കെടുത്ത വെട്ടൂർ എബനേസർ ഹയർ സെക്കണ്ടറി സ്‌കൂളിലെ ആദിത്യൻ ടി ജി, ബന്യ ബിനു, കൊല്ലം ക്രൈസ്റ്റ് രാജ് ഹയർ സെക്കണ്ടറി സ്‌കൂളിലെ നന്ദ ആർ, ആത്മജ എം കൃഷ്ണ, ഏരൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വർഷ എം.എസ്, അഭിനവ് എ.എസ് എന്നിവർക്ക് പ്രോത്സാഹന സമ്മാനവും നൽകി. 46 ടീമുകൾ പങ്കെടുത്ത പ്രിലിമിനറി മത്സരത്തിൽ നിന്നുമാണ് അവസാന റൗണ്ടിലേക്കുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുത്തത്.

ക്വിസ്സ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ വിതരണം ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!