ടെണ്ടറുകൾ ക്ഷണിച്ചു
വനിതാശിശു വികസന വകുപ്പിൻ കീഴിലെ വടകര ശിശു വികസന പദ്ധതി ഓഫീസിൻറ ആവശ്യത്തിലേക്കായി 2023 നവംബർ മുതൽ ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്സി പെർമിറ്റുളള വാഹനം (ജീപ്പ്/കാർ) വാടകക്ക് എടുക്കുവാൻ മത്സരാടിസ്ഥാനത്തിൽ ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി : നവംബർ ഏഴ് ഉച്ചയ്ക്ക് രണ്ട് മണി. ടെണ്ടറുകൾ അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോൺ : 0496 2501822
വാക് ഇൻ ഇൻറർവ്യൂ
കോഴിക്കോട് ജില്ലാ വെറ്ററനറി കേന്ദ്രത്തോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന മേഖലാ ക്ലിനിക്കൽ ലബോറട്ടറിയിലേക്ക് ലബോറട്ടറി ടെക്നീഷ്യന്മാരെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള വാക് ഇൻ ഇൻറർവ്യൂ നവംബർ എട്ട് രാവിലെ 11 മണിക്ക് ചീഫ് വെറ്ററിനറി ഓഫീസറുടെ ചേമ്പറിൽ നടക്കുന്നതാണ്. യോഗ്യത: എംഎൽടിയും വെറ്ററനറി ലബോറട്ടറിയിൽ ഉള്ള പ്രവർത്തി പരിചയവും.
ഫാം പ്ലാൻ
കൃഷിക്കൂട്ടാധിഷ്ഠിത ഫാം പ്ലാൻ പദ്ധതിയിൽ ഉൾപ്പെടാൻ താൽപര്യമുള്ള കർഷകർ നവംബർ 10 നകം അതാത് കൃഷിഭവനുകളിൽ അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. കൃഷിക്കൂട്ടങ്ങളിൽ അംഗങ്ങൾ ആയിട്ടുള്ള കർഷകർക്കും കൃഷിക്കൂട്ടങ്ങൾക്കും അപേക്ഷ നൽകാവുന്നതാണ്.
ക്വട്ടേഷൻ നോട്ടീസ്
കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിലെ ഉപയോഗത്തിനായി 2019 സെപ്റ്റംബർ ഒന്നിനോ അതിനു ശേഷമോ ആദ്യ രജിസ്ട്രേഷൻ ഉള്ള എയർകണ്ടിഷൻ ചെയ്ത ടാക്സി പെർമിറ്റുള്ള 1400 cc ക്ക് മുകളിൽ ഉള്ള 7 സീറ്റർ വാഹനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ലഭ്യമാക്കുന്നതിന് മത്സരസ്വഭാവമുളള ക്വട്ടേഷനുകൾ നേരിട്ടും തപാൽ/സ്പീഡ് പോസ്റ്റ് മുഖേനയും ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി : നവംബർ എട്ട് ഉച്ചക്ക് മൂന്ന് മണി. ക്വട്ടേഷനുകൾ അന്നേ ദിവസം വൈകീട്ട് നാല് മണിക്ക് തുറക്കും. ഫോൺ : 0495 2992620
യുജിസി നെറ്റ് പരിശീലനം
ഐ എച്ച് ആർ ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന അയലൂർ അപ്ലൈഡ് സയൻസ് കോളേജിൽ ഹ്യൂമാനിറ്റീസ് പേപ്പർ ഒന്ന്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പേപ്പർ രണ്ട്, ഇംഗ്ലീഷ് പേപ്പർ രണ്ട്, കോമേഴ്‌സ് പേപ്പർ രണ്ട് എന്നീ വിഷയങ്ങളിൽ യുജിസി നെറ്റ് കോച്ചിംഗ് ക്ലാസുകൾ നടത്തുന്നു. പ്രസ്തുത വിഷയങ്ങളിൽ പിജി കഴിഞ്ഞവർക്കും പി ജി ചെയ്യുന്നവർക്കും അപേക്ഷിയ്ക്കാം. ജൂണിലെ പരീക്ഷ കണക്കാക്കിയാണ് ക്ലാസുകൾ നടത്തുക. ഫോൺ : 9495069307, 8547005029
അപ്രന്റീസ് ക്ലർക്ക് നിയമനം
ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐകളിലേക്ക് അപ്രന്റീസ് ക്ലർക്കുമാരെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്ന നിശ്ചിത യോഗ്യതയുള്ള യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബിരുദവും, ഡിസിഎ / സിഒപിഎ, മലയാളം കമ്പ്യൂട്ടിംഗിലെ അറിവും. പ്രായപരിധി – 20-35 വയസ്സ്. അപേക്ഷ കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ട അവസാന തിയ്യതി : നവംബർ 15ന് വൈകീട്ട് അഞ്ച് മണി വരെ. ഫോൺ : 0495 2370379, 2370657
തിയ്യതി നീട്ടി
കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് ‘നവകേരള നിർമാണത്തിൽ വൈദ്യുത സുരക്ഷയുടെ പങ്ക്’ എന്ന വിഷയം അടിസ്ഥാനമാക്കി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംസ്ഥാന തലത്തിൽ ചിത്രരചന, ഉപന്യാസ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള എൻട്രികൾ സ്വീകരിക്കുന്നതിനുള്ള അവസാന തിയ്യതി നവംബർ 10ന് വൈകീട്ട് അഞ്ച് മണി വരെ ദീർഘിപ്പിച്ചതായി ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു. ഫോൺ : 0495 2950002
ഏകദിന പരിശീലനം
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തിയ വയർമാൻ എഴുത്തു പരീക്ഷ – 2022 പാസ്സായ കോഴിക്കോട് ജില്ലയിലുളളവർക്കായുളള ഏകദിന പരിശീലനം നവംബർ മൂന്നിന് രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ ജില്ലാ പ്ലാനിങ്ങ് സെക്രട്ടേറിയേറ്റ് ഹാളിൽ നടക്കും. ഇതു വരെ അറിയിപ്പ് ലഭിക്കാത്തവർ കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണമെന്ന് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു. ഫോൺ : 0495 2950002
എലിപ്പനി : ജാഗ്രത പുലർത്തണം
ജില്ലയിൽ എലിപ്പനി രോഗികളും മരണവും കൂടുന്ന സാഹചര്യത്തിൽ എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്. മലിനജലവുമായി ഇടപഴകുന്നവരിൽ എലിപ്പനി സാധ്യത കൂടുതൽ കാണപ്പെടുന്നതിനാൽ പ്രതിരോധ ഗുളികൾ ഉൾപ്പടെ കഴിക്കണം.
കടുത്ത പനി, തലവേദന, ശക്തമായ ശരീരവേദന, പേശീവേദന, കണ്ണിന് ചുവപ്പ് മഞ്ഞനിറം, വെളിച്ചത്തിൽ നോക്കാൻ പ്രയാസം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. എലിപ്പനിക്ക് ഫലപ്രദമായ ചികിൽസ ലഭ്യമാണ്. എന്നാൽ സ്വയം ചികിൽസയ്ക്കു മുതിരുന്നതാണ് എലിപ്പനിരോഗം ഗുരുതരമാക്കുന്നത്.
എലിപ്പനി ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. മലിനജലത്തിൽ ജോലി ചെയ്യേണ്ട സാഹചര്യം വരികയാണെങ്കിൽ മുൻകൂട്ടി പ്രതിരോധ ഗുളിക കഴിക്കാവുന്നതാണ്. പ്രതിരോധ ഗുളിക എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
യുജിസി നെറ്റ് പരിശീലനം
ഐ എച്ച് ആർ ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന അയലൂർ അപ്ലൈഡ് സയൻസ് കോളേജിൽ ഹ്യൂമാനിറ്റീസ് പേപ്പർ ഒന്ന്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പേപ്പർ രണ്ട്, ഇംഗ്ലീഷ് പേപ്പർ രണ്ട്, കോമേഴ്‌സ് പേപ്പർ രണ്ട് എന്നീ വിഷയങ്ങളിൽ യുജിസി നെറ്റ് കോച്ചിംഗ് ക്ലാസുകൾ നടത്തുന്നു. പ്രസ്തുത വിഷയങ്ങളിൽ പിജി കഴിഞ്ഞവർക്കും പി ജി ചെയ്യുന്നവർക്കും അപേക്ഷിയ്ക്കാം. ജൂണിലെ പരീക്ഷ കണക്കാക്കിയാണ് ക്ലാസുകൾ നടത്തുക. ഫോൺ : 9495069307, 8547005029
അപ്രന്റീസ് ക്ലർക്ക് നിയമനം
ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐകളിലേക്ക് അപ്രന്റീസ് ക്ലർക്കുമാരെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്ന നിശ്ചിത യോഗ്യതയുള്ള യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബിരുദവും, ഡിസിഎ / സിഒപിഎ, മലയാളം കമ്പ്യൂട്ടിംഗിലെ അറിവും. പ്രായപരിധി – 20-35 വയസ്സ്. അപേക്ഷ കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ട അവസാന തിയ്യതി : നവംബർ 15ന് വൈകീട്ട് അഞ്ച് മണി വരെ. ഫോൺ : 0495 2370379, 2370657
തിയ്യതി നീട്ടി
കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് ‘നവകേരള നിർമാണത്തിൽ വൈദ്യുത സുരക്ഷയുടെ പങ്ക്’ എന്ന വിഷയം അടിസ്ഥാനമാക്കി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംസ്ഥാന തലത്തിൽ ചിത്രരചന, ഉപന്യാസ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള എൻട്രികൾ സ്വീകരിക്കുന്നതിനുള്ള അവസാന തിയ്യതി നവംബർ 10ന് വൈകീട്ട് അഞ്ച് മണി വരെ ദീർഘിപ്പിച്ചതായി ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു. ഫോൺ : 0495 2950002
ഏകദിന പരിശീലനം
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തിയ വയർമാൻ എഴുത്തു പരീക്ഷ – 2022 പാസ്സായ കോഴിക്കോട് ജില്ലയിലുളളവർക്കായുളള ഏകദിന പരിശീലനം നവംബർ മൂന്നിന് രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ ജില്ലാ പ്ലാനിങ്ങ് സെക്രട്ടേറിയേറ്റ് ഹാളിൽ നടക്കും. ഇതു വരെ അറിയിപ്പ് ലഭിക്കാത്തവർ കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണമെന്ന് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു. ഫോൺ : 0495 2950002
താല്‍ക്കാലിക നിയമനം
പീരുമേട് സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ തമിഴ് മീഡിയം സ്‌കൂളില്‍ 2023-24 അധ്യായന വര്‍ഷത്തേക്ക് കൗണ്‍സിലര്‍മാരുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൗണ്‍സിലിംഗില്‍ പരിചയസമ്പന്നരും സൈക്കോളജി ആന്‍ഡ് സോഷ്യല്‍ വര്‍ക്ക് അല്ലെങ്കില്‍ സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും പ്രവര്‍ത്തനപരിചയവുമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം 2 (ആണ്‍- 1, പെണ്‍- 1) പ്രതിമാസ വേതനം 20000 രൂപയായിരിക്കും. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റാ ,സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 10 ന് 5 മണിക്ക് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, കളക്ടറേറ്റ് ,പൈനാവ് പി.ഒ. ഇടുക്കി 685603 എന്ന മേല്‍വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-296297 .
സൗജന്യ ബോണ്‍ മിനറല്‍ ഡെന്‍സിറ്റി ക്യാമ്പ് നാളെ
പാറേമാവിലെ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നാളെ രാവിലെ 10 മുതല്‍ 1 മണി വരെ സൗജന്യ ബോണ്‍ മിനറല്‍ ഡെന്‍സിറ്റി ക്യാമ്പ് നടക്കും. 150 പേര്‍ക്കാണ് പരിശോധന. മുന്‍കൂര്‍ ബുക്കിങ് ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ബുക്കിങ് നമ്പര്‍ 04862 232420.
കരാര്‍ നിയമനം
ആരോഗ്യകേരളം പദ്ധതിയില്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി നഴ്‌സിങ് അല്ലെങ്കില്‍ ജി.എന്‍.എം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, കേരള നഴ്‌സിങ് ആന്റ് മിഡ് വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രായപരിധി 2023 നവംബര്‍ ഒന്നിന് 40 വയസ്സില്‍ കൂടരുത്.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ നല്കിയിരിക്കുന്ന ലിങ്കില്‍ നവംബര്‍ 10 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകള്‍ യാതൊരു കാരണവശാലും ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല. വൈകി വരുന്ന അപേക്ഷകള്‍ നിരപാധികം നിരസിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
[10/31, 5:09 PM] +91 90723 38414: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
ഇടുക്കി
വാര്‍ത്താക്കുറിപ്പ്
31 ഒക്ടോബര്‍ 2023
ഡോക്ടര്‍ ഒഴിവ്
കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വൈകുന്നേരത്തെ ഒ.പി.യില്‍ ഡോക്ടറുടെ ഒഴിവുണ്ട്. നവംബര്‍ 6 രാവിലെ 10.30 ന് ഇന്റര്‍വ്യൂ നടക്കും. യോഗ്യത എം.ബി.ബി.എസ്., ടി.സി.എം.സി. രെജിസ്‌ട്രേഷന്‍.