താമരശ്ശേരി പുല്ലാഞ്ഞിവളവില് കെഎസ്ആര്‍ടിസി ബസ്സിന് നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമം. അക്രമത്തില്‍ ബസ്സിന്റെ ചില്ല് തകര്‍ന്നു. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സിന് നേരെയാണ് അക്രമമുണ്ടായത്. സംസ്ഥാനത്ത് ഇന്ന് നടക്കുന്ന ഹര്‍ത്താലില്‍ നിരവധി സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസിക്ക് നേരെ അക്രമം ഉണ്ടായിരുന്നു. കേന്ദ്ര ഗവണ്മെന്റിനെതിരെ നടക്കുന്ന സമരത്തില്‍ എന്തിനാണ് കെഎസ്ആര്‍ടിസ് ബസ്സുകള്‍ അക്രമിക്കുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും രാവിലെ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞിരുന്നു. ഹര്‍ത്താലില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് ഹര്‍ത്താല്‍ നടത്തുന്ന പാര്‍ട്ടികളിലെ നേതാക്കളില്‍ നിന്ന് പിഴ ഈടാക്കുമെന്ന് നേരത്തെ പോലീസ് പറഞ്ഞിരുന്നു.