സംസ്ഥാനത്ത് നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിക്കില്ലെന്ന് സംയുക്ത സമരസമിതി. രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഹര്‍ത്താല്‍ നടത്തുന്നത്. കടകളടച്ചും യാത്ര ഉപേക്ഷിച്ചും സഹകരിക്കണം. ബലപ്രയോഗം പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സമിതി അറിയിച്ചു.
ശബരിമല തീര്‍ഥാടകര്‍ക്കും അവര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാതെയായിരിക്കും ഹര്‍ത്താല്‍ നടത്തുകയെന്ന് സംയുക്ത സമിതി അറിയിച്ചു. ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ ഹര്‍ത്താല്‍ ബാധകമായിരിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി സംയുക്ത സമിതി നേരത്തെ അറിയിച്ചിരുന്നു.
ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ കേരളീയ സമൂഹം മുന്നോട്ടുവരണമെന്നും തൊഴില്‍, യാത്ര എന്നിവ ഒഴിവാക്കിയും വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടും പഠിപ്പ് മുടക്കിയും ജനങ്ങള്‍ ഹര്‍ത്താലിനോട് സഹകരിക്കണമെന്നും സംയുക്ത സമിതി വാര്‍ത്താകുറിപ്പില്‍ അഭ്യര്‍ഥിച്ചു.

