Kerala

പെരിങ്ങൊളം ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം കൊടിയേറ്റ മഹോത്സവം; വിപുലമായ പരിപാടികളോടെ ഡിസംബറിൽ നടക്കും

പെരിങ്ങൊളം ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം കൊടിയേറ്റ മഹോത്സവം ഡിസംബറിൽ. 2023 ഡിസംബർ മാസം 23 മുതൽ 30 വരെ വിവിധ പരിപാടികളോടെയാണ് ഉത്സവം നടക്കുന്നത്. ഉത്സവത്തോട്ടനുബന്ധിച്ചുള്ള ബ്രോഷർ പ്രകാശന കർമ്മം പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി നിർവഹിച്ചു. ചടങ്ങിൽ ഉത്സവ കമ്മിറ്റി വൈസ് ചെയർമാൻ അധ്യക്ഷത വഹിച്ചു. ഉത്സവ ഫണ്ട് സ്വീകരണം, അശ്വിൻ പാലിശ്ശേരിയിൽ നിന്നും സ്വീകരിച്ചു കൊണ്ട് ഉത്സവ കമ്മിറ്റി വൈസ് ചെയർമാൻ ഉദ്ഘാടനം നിർഹഹിച്ചു.ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പി മനോഹരൻ, സെക്രട്ടറി എം പി സജിത്ത് ട്രഷറർ പ്രശാന്ത് ബി നായർ എന്നിവർ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിൽ ക്ഷേത്ര കൊടി മരം സൗജന്യമായി പോളിഷ് ചെയ്തു നൽകിയ ടി കെ സജീവനെയും ,സുജിൻ ദാസ് നേയും,സുബിത തോട്ടാംചേരിയേയും ആദരിച്ചു. ക്ഷേത്രം വൈസ് പ്രസിഡന്റ് മാരായ സേതു മാധവൻ, അജയൻ, മാതൃസമിതി പ്രസിഡന്റ് ലതാ നന്ദിനി, റിജുല ദാസ് ,ജോ -സെക്രട്ടറി ശ്യാമ പ്രസാദ്‌, പ്രോഗ്രാം കമ്മിറ്റി കൺവീനർ സത്യനാഥ്‌ എന്നിവർ പരിപാടിയ്ക്ക് ആശംസ അർപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!