National

ഇനി കല്യാണ മേളം; 23 ദിവസത്തിൽ ഇന്ത്യയിൽ വിവാഹിതരാവുന്നത് 35 ലക്ഷം ആളുകൾ

ദില്ലി: ഇന്ത്യയിൽ അടുത്ത മാസം ഇരുപത്തി മൂന്ന് മുതൽ കല്യാണക്കാലമാണ്. രാജ്യത്ത് ഉടനീളം ഉള്ള കണക്കുകൾ എടുത്താൽ മൂന്നര മില്യൺ കല്യാണങ്ങളാണ് വരും ദിവസങ്ങളിൽ നടക്കാനുള്ളത്. നവംബർ 13 മുതൽ ഡിസംബർ 15 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും കല്യാണങ്ങൾ നടക്കുക. കോൺഫഡേറഷൻ ഓഫ് ഇന്ത്യൻ ട്രേഡേഴ്സ് ആണ് കല്യാണ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. ആഭരണം, വസ്ത്രം, ഭക്ഷണം, കല്യാണ അലങ്കാരങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായി നാലേകാൽ ലക്ഷം കോടി രൂപ വിപണിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടക്കാനിരിക്കുന്ന കല്യാണങ്ങളിൽ ആവട്ടെ 50000ത്തിൽ അധികം വിവാഹങ്ങൾ അത്യാഡംബര വിവാഹങ്ങളാണ്. ഒരു കോടിയിലധികം രൂപയാണ് ഈ കല്യാണങ്ങൾക്ക് ചെലവ് . 32 ലക്ഷം വിവാഹങ്ങളാണ് കഴിഞ്ഞ വർഷം ഈ കാലയളവിൽ നടന്നത്. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ ആളുകൾ ഈ ദിവസങ്ങളിൽ കതിർ മണ്ഡപത്തിൽ എത്തുക. മൂന്നര ലക്ഷം കല്യാണങ്ങളാണ് ഈ ദിവസങ്ങളിൽ ദില്ലിയിൽ മാത്രം തീരുമാനിച്ചിരിക്കുന്നത്. ഒരു ലക്ഷം കോടി രൂപയോളം ഇതിന്റെ ചെലവിന്റെ ഭാ​ഗമായി വിപണിയിൽ എത്തും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!