കുന്ദമംഗലം; കുന്ദമംഗലം ചൂലാം വയലില്‍ മാക്കൂട്ടം എയുപി സ്കൂളിനടുത്ത് കുട്ടികള്‍ക്ക് ഭീഷണിയായി നിന്ന് ട്രാന്‍സ്ഫോര്‍മര്‍ ബാലാവകാശ കമ്മീഷന് പരിശോദിച്ചു. സാമൂഹ്യപ്രവര്‍ത്തകനായ നൗഷാദ് തെക്കയിലിന്റെ പരാതിയിലാണ് പരിശോദന നടത്തിയത്. സ്കൂളിന്റെ തൊട്ടടുത്ത് റോഡിനോട് ചേര്‍ന്നുനില്‍ക്കുന്ന ട്രാന്‍സ്ഫോര്‍മര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയാണെന്ന് പരിശോദനയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് ബോധ്യമായി. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നോട്ടീസ് നല്‍കാനും വിശദീകരണം തേടാനും കമ്മീഷന് തീരുമാനിച്ചതായി സംസ്ഥാനബാലാവകാശ ചെയര്‍പേര്‍സണ്‍ പി. സുരേഷ് പറഞ്ഞു.
നേരത്തെ ട്രാന്‍സ്ഫോര്‍മര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയായി നില്ക്കുന്നതായി കുന്ദമംഗലം ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു . ഇതിനെത്തുടര്‍ന്ന് പതിനഞ്ച് ദിവസത്തിനകം നടപടിയെടുക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞിരുന്നു.

