കോഴിക്കോട്; താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥിക്ക് സ്‌കൂളില്‍ നിന്ന് കണ്ണിന് പരിക്കേറ്റ വിഷയത്തില്‍ തെളിവെടുപ്പ് ആരംഭിച്ചു. കോംട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ കാഴ്ചക്ക് ബുദ്ധിമുട്ട് വന്നിട്ടുണ്ട്. മണല്‍വയല്‍ എ.കെ.ടി.എം എല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയായ തന്‍വീര്‍ അസ്‌ലംനായിരുന്നു പരിക്കേറ്റിരുന്നത്. താമരശ്ശേരി സ്വദേശികളായ മുഹമ്മദ് സാലിഹ് ലൈല ദമ്പതികളുടെ മകനാണ് കുട്ടി.
സ്‌കൂളില്‍ നിന്ന് പരിക്കേറ്റിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാതിരുന്ന അധികൃതരുടെ നടപടിയാണ് കുട്ടിയുടെ കാഴ്ചക്ക് പ്രശ്‌നം വരാന്‍ കാരണമായത്. ഉച്ചക്ക് പരിക്കേറ്റ കുട്ടിയെ അധ്യാപകര്‍ ഹോസ്പിറ്റലിലെത്തിച്ചില്ല. പിന്നീട് കുട്ടിയുടെ മാതാവ് വിവരം അറിഞ്ഞ് വൈകീട്ട് 6.30 ഓടെയാണ് കുട്ടിയെ ഹോസ്പിറ്റലിലെത്തിച്ചത്. വിഷയത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക്് നേരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് ആരംഭിച്ചത്.
രക്ഷിതാക്കളില്‍ നിന്നും കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ സംഗീത രാജഗോപാല്‍ എന്നിവരില്‍ നിന്നും വിവരം ശേഖരിച്ചിട്ടുണ്ട്. മെഡിക്കല്‍ ഡയറക്ടര്‍ വി.എസ് പ്രകാശ്, ജനറല്‍ മാനേജര്‍ കെ.വി.എം അഷ്‌റഫ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് തെളിവെടുപ്പ് ആരംഭിച്ചത്.

