മഹാരാഷ്ട്ര നന്ദേഡിലെ ശങ്കര്‍ റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയിൽ
രോഗികളുടെ കൂട്ടമരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 നവജാത ശിശുക്കളുൾപ്പെടെ 24 രോഗികളാണ് . മരിച്ചത്.
ആറ് ആൺകുട്ടികളും ആറ് പെൺകുട്ടികളുമടക്കം 12 നവജാത ശിശുക്കൾ മരിച്ചവരിൽ ഉൾപ്പെടുന്നു.
മറ്റ് അസുഖങ്ങൾ മൂലം ചികിത്സയിലായിരുന്ന 12 പേരും മരിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും പാമ്പ് കടിയേറ്റ് ചികിത്സയിലുള്ളവരാണ് .
നന്ദേഡിന്റെ 70 മുതൽ 80 കിലോമീറ്റർ ചുറ്റളവിലുള്ള ജനങ്ങളുടെ എക ആശ്രയമാണ് ഈ ചികിത്സാ കേന്ദ്രം. ദൂരെ സ്ഥലത്ത് നിന്നുപോലും ഇവിടേക്ക് രോഗികൾ എത്താറുണ്ട്. ചില ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കും. അടുത്തിടെ ജീവനക്കാരിൽ ചിലരെ സ്ഥലം മാറ്റിയതിനെത്തുടർന്ന് ആശുപത്രിയിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു എന്ന് ആശുപത്രി അധികർ വ്യക്തമാക്കി.
സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളായ കോണ്‍ഗ്രസും എൻസിപിയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട് കൂട്ട മരണത്തിനു കാരണക്കാർ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
സംഭവം ദൗർഭാഗ്യകരമെന്നും വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു

