National

ഉത്തർ പ്ര​ദേശിനെ വിഭജിച്ച് പുതിയ സംസ്ഥാനമാക്കണം; കേന്ദ്രമന്ത്രി

ലഖ്നൗ: ഉത്തർപ്രദേശ് വിഭജിച്ച് പശ്ചിമ ഉത്തർപ്രദേശ് എന്ന പേരിൽ പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാൺ.ഞായറാഴ്ച മീററ്റിൽ നടന്ന അന്താരാഷ്ട്ര ജാട്ട് പാർലമെന്റിലാണ് മന്ത്രി ഇക്കാര്യമുന്നയിച്ചത്. മീററ്റ് തലസ്ഥാനമായി പശ്ചിമ ഉത്തർപ്രദേശ് പ്രത്യേക സംസ്ഥാനമാക്കണമെന്നാണ് കേന്ദ്രമന്ത്രിയുടെ ആവശ്യം. സംസ്ഥാനത്തെ ജനസംഖ്യ എട്ട് കോടിയാണ്. ഹൈക്കോടതി ഇവിടെ നിന്ന് 750 കിലോമീറ്റർ അകലെയാണ്. അതിനാൽ ഈ ആവശ്യം പൂർണമായും ന്യായമാണെന്നാണ് കേന്ദ്രമന്ത്രിയുടെ അവകാശവാദം. ‘മോശമായി വാദിച്ചതുകൊണ്ടാണ് ജാട്ട് സംവരണം അവസാനിച്ചതെന്ന് പറയുന്നത് ശരിയല്ലെന്നും സഞ്ജീവ് ബല്യാൺ അഭിപ്രായപ്പെട്ടു. സർക്കാർ നിലപാട് ശക്തമായി കോടതിയിൽ അവതരിപ്പിച്ചു. ഭാവിയിൽ സംവരണത്തെക്കുറിച്ച് ആരു സംസാരിച്ചാലും ഞാൻ പിന്നിലുണ്ടാകുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു
ജാട്ട് സമുദായത്തിൽപ്പെട്ട ജനപ്രതിനിധികൾ പങ്കെടുത്ത പരിപാടിയിലാണ് കേന്ദ്രമന്ത്രിയുടെ ആവശ്യം, മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്, സർ ഛോട്ടു റാം, രാജ മഹേന്ദ്ര സിങ് എന്നിവർക്ക് ഭാരതരത്‌ന നൽകുക, പുതിയ പാർലമെന്റ് മന്ദിരത്തിൽ മഹാരാജാ സൂരജ്മലിന്റെ സ്മാരകം സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ചടങ്ങിൽ ഉയർന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!