News Sports

ഞാൻ തോറ്റത് ട്രാൻസ്‌ജെൻഡറിനോട്; മെഡൽ നേടിയ ഇന്ത്യൻ താരത്തെ അധിക്ഷേപിച്ച് സഹതാരം

ഏഷ്യൻ ഗെയിംസിൽ ഹെപ്റ്റാത്തലൺ മെഡൽ ജേതാവായ നന്ദിനി അഗസാരയെ അധിക്ഷേപിച്ച് സഹതാരം. നന്ദിനി അഗസാരയെ ട്രാൻസ്‌ജെൻഡർ എന്ന് വിളിച്ച് സ്വപ്‌ന ബർമൻ എന്ന സഹതാരം അധിക്ഷേപിക്കുകയായിരുന്നു. ഹെപ്റ്റാത്തലൺ മത്സരത്തിൽ വെങ്കല മെഡൽ ജേതാവായിരുന്നു നന്ദിനി അഗസാര. സ്വപ്ന ഭർമ്മന് നാലാം സ്ഥാനത്ത് എത്താനെ കഴിഞ്ഞിരുന്നുളളു. ഇതിന് പിന്നാലെയാണ് അധിക്ഷേപം.

ജക്കാർത്തയിൽ സ്വർണം നേടിയെങ്കിലും ചൈനയിലെ ഹാങ്ഷൗവിൽ നടന്ന ഹെപ്റ്റാത്തലണിൽ ബംഗാളി താരത്തിന് വെറുംകൈയോടെയാണ് മടങ്ങേണ്ടി വന്നത്. ഏഷ്യൻ ഗെയിംസിൽ വെറും 4 പോയിന്റിന്റെ വ്യത്യാസത്തിലാണ് സ്വപ്‌ന ബർമന് മെഡൽ നഷ്ടമായത്. ഇതിന് പിന്നാലെയാണ് ഗുരുതര ആക്ഷേപവുമായി സ്വപ്‌ന രംഗത്തെത്തിയത്. വെങ്കലം നേടിയ ടീമംഗം നിയമങ്ങൾ ലംഘിച്ചുവെന്നും താരം ആരോപിച്ചു.

“ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ ഒരു ട്രാൻസ്‌ജെൻഡർ വനിതയോട് എനിക്ക് എന്റെ ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ നഷ്ടമായി. അത്ലറ്റിക്സ് നിയമങ്ങൾ ലംഘിച്ചു. അതുകൊണ്ട് എനിക്ക് എന്റെ മെഡൽ തിരികെ വേണം. സഹായിക്കൂ, ദയവായി എന്നെ പിന്തുണയ്ക്കൂ” തോൽവിക്ക് പിന്നാലെ ബർമാൻ ട്വീറ്റ് ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!