ഞാൻ തോറ്റത് ട്രാൻസ്‌ജെൻഡറിനോട്; മെഡൽ നേടിയ ഇന്ത്യൻ താരത്തെ അധിക്ഷേപിച്ച് സഹതാരം
ഏഷ്യൻ ഗെയിംസിൽ ഹെപ്റ്റാത്തലൺ മെഡൽ ജേതാവായ നന്ദിനി അഗസാരയെ അധിക്ഷേപിച്ച് സഹതാരം. നന്ദിനി അഗസാരയെ ട്രാൻസ്‌ജെൻഡർ എന്ന് വിളിച്ച് സ്വപ്‌ന ബർമൻ എന്ന സഹതാരം അധിക്ഷേപിക്കുകയായിരുന്നു. ഹെപ്റ്റാത്തലൺ മത്സരത്തിൽ വെങ്കല മെഡൽ ജേതാവായിരുന്നു നന്ദിനി അഗസാര. സ്വപ്ന ഭർമ്മന് നാലാം സ്ഥാനത്ത് എത്താനെ കഴിഞ്ഞിരുന്നുളളു. ഇതിന് പിന്നാലെയാണ് അധിക്ഷേപം. ജക്കാർത്തയിൽ സ്വർണം നേടിയെങ്കിലും ചൈനയിലെ ഹാങ്ഷൗവിൽ നടന്ന ഹെപ്റ്റാത്തലണിൽ ബംഗാളി താരത്തിന് വെറുംകൈയോടെയാണ് മടങ്ങേണ്ടി വന്നത്. ഏഷ്യൻ ഗെയിംസിൽ വെറും 4 പോയിന്റിന്റെ വ്യത്യാസത്തിലാണ് സ്വപ്‌ന ബർമന് […]
