News Sports

ഏഷ്യൻ ഗെയിംസ്; പുരുഷന്‍മാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തിൽ ഇന്ത്യക്ക് സ്വർണം

2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് പതിനൊന്നാം സ്വർണം. ഏഷ്യൻ ഗെയിംസിന്റെ എട്ടാം ദിവസമായ ഇന്ന് പുരുഷന്‍മാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. കിയാനന്‍ ചെനായ്, സൊരാവര്‍ സിങ്, പൃഥ്വിരാജ് ടൊണ്‍ഡയ്മാന്‍ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്.

അതേ സമയം, വനിതാ വിഭാഗം ട്രാപ് ഷൂട്ടിങ്ങില്‍ മനീഷ കീര്‍, പ്രീതി രജാക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ ടീം വെള്ളി നേടി. ഏഷ്യന്‍ ഗെയിംസ് ഗോള്‍ഫ് ചരിത്രത്തില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടുന്ന ആദ്യ വനിതയെന്ന നേട്ടം സ്വന്തമാക്കി അതിഥി അശോക് വെള്ളി നേടി. ഇതോടെ 11 സ്വര്‍ണവും 16 വെള്ളിയും 14 വെങ്കലവുമടക്കം ഇന്ത്യയ്ക്ക് 41 മെഡലുകളായി.

ബാഡ്മിന്റണ്‍ ഫൈനലില്‍ പുരുഷ ടീം ഇന്ന് ചൈനയെ നേരിടും.നേരത്തേ ഏഴാം ദിനം ടെന്നീസ് മിക്‌സഡ് ഡബിള്‍സിലും സ്‌ക്വാഷ് ടീം ഇനത്തിലും സ്വര്‍ണം നേടിയ ഇന്ത്യ, ഷൂട്ടിങ്ങില്‍ വെള്ളിയും 10,000 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും വെങ്കലവും സ്വന്തമാക്കിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!