കുന്ദമംഗലം; ഓമശ്ശേരി പ്ലസന്റ് ഇംഗ്ലീഷ് സ്‌കൂളില്‍ വെച്ചുനടന്ന ഹെവന്‍സ് സോണല്‍ ഫെസ്റ്റില്‍ മികച്ച പകടനം കാഴ്ച വെച്ച് (കോഴിക്കോട്,വയനാട്) സെക്കന്റ് റണ്ണേര്‍സ് അപ്പ് ആയി കൈനിറയെ സമ്മാനങ്ങളുമായി തിരിച്ചെത്തിയ കുന്ദമംഗലത്തെ മാക്കൂട്ടം ചാരിറ്റബിള്‍ ആന്റ് എജ്യുക്കേഷനല്‍ ട്രസ്റ്റിനുകീഴില്‍ പവര്‍ത്തിക്കുന്ന ഹെവന്‍സ് ഖുര്‍ആനിക് പ്രീസ്‌കൂള്‍ കുന്ദമംഗലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും അനുമോദന സദസ്സ് സംഘടിപ്പിച്ചു.

കുന്ദമംംഗലം മദ്‌റസാ ഹാളില്‍ നടന്ന അനുമോദന സദസ്സില്‍ ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് കെ.എന്‍ നമ്പൂതിരി ഉദ്ഘാടനവും സമ്മാനദാനവും നിര്‍വ്വഹിച്ചു. മാക്കൂട്ടം ചാരിറ്റബിള്‍ ആന്‍ഡ് എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാര്‍ ഇ.പി ലിയാഖത്തലി അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ എം. സിബ്ഗത്തുള്ള സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പള്‍ ഷെരീഫ, റൈഹാനത്ത് ടീച്ചർ,മുബീന ടീച്ചര്‍, ജസീന ടീച്ചര്‍, ജസീല, മാക്കൂട്ടം ചാരിറ്റബിള്‍ ആന്‍ഡ് എഡ്യുക്കേഷണല്‍ ട്രസ്റ്റ് സെക്രട്ടറി കെ.കെ അബ്ദുള്‍ ഹമീദ്, കുന്ദമംഗലം മസ്ജിദ്ദുല്‍ ഇഹ്‌സാന്‍ മഹല്ല് സെക്രട്ടറി സി.അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

