കുട്ടികളുടെ പഠന മികവിനായി നാടും വിദ്യാലയവും ഒന്നിച്ച് കൈകോര്‍ത്തപ്പോള്‍ ആരാമ്പ്രം ഗവ.സ്‌കൂള്‍ പഠന വീട് ഉദ്ഘാടനം അക്ഷരാര്‍ത്ഥത്തില്‍ ഗ്രാമത്തിന്റെ പഠനോല്‍സവമായി. വിദ്യാലയ പരിസരത്തുള്ള വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് തുടങ്ങുന്ന പഠനവീടുകളുടെ ആരാമ്പ്രം ഏരിയ ഉദ്ഘാടനമാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നിറഞ്ഞ സാന്നിധ്യത്തില്‍ രക്ഷിതാവായ വാഴയില്‍ ലത്തീഫിന്റെ വീട്ടില്‍ നടന്നത്. പഠന പ്രക്രിയയില്‍ കൈതാങ്ങാവുക, അടിസ്ഥാന ആശയങ്ങള്‍ ഉറപ്പിച്ച് പഠന മികവ് സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിക്കുന്ന പഠന വീട്ടില്‍ അധ്യാപകരോടൊപ്പം കുടുംബശ്രീ പ്രവര്‍ത്തകര്‍, റെസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍, വാര്‍ഡിലെ അഭ്യസ്ഥ വിദ്യരായ യുവതി – യുവാക്കള്‍ എന്നിവരുടെ സേവനം ലഭ്യമാക്കും.
ആരാമ്പ്രം, പുള്ളിക്കോത്ത്, കൊട്ടക്കാ വയല്‍ വാര്‍ സുകള്‍ കേന്ദ്രീകരിച്ച് തുടങ്ങുന്ന പഠനവീടുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി അധിക വായനക്ക് വായനപ്പുരയും സജ്ജീകരിക്കുന്നുണ്ട്. ഓരോ പഠന വീടിന്റെയും മേല്‍നോട്ട ചുമതലക്കായി പ്രത്യേക കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചിട്ടുണ്ട്. ആരാമ്പ്രം പഠന വീടിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സിന്ധു മോഹന്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സക്കീന മുഹമ്മദ് അധ്യക്ഷയായി. വായനപ്പുരയുടെ ഉദ്ഘാടനം ബി.പി.ഒ വി .എം മെഹറലി നിര്‍വഹിച്ചു. വാര്‍ഡ് അംഗം റിയാസ് എടത്തില്‍, ഹെസ് മാസ്റ്റര്‍ വി.കെ.മോഹന്‍ദാസ്, പി.ടി.എ പ്രസിഡണ്ട് എം.കെ.ഷമീര്‍, വൈസ് പ്രസിഡണ്ട് എ.കെ.ജാഫര്‍, എന്‍.ഖാദര്‍ മാസ്റ്റര്‍, സീനിയര്‍ അസിസ്റ്റന്റ് പി.കെ.സജീവന്‍, സ്റ്റാഫ് സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍, SRG കണ്‍വീനര്‍ കെ.ജി.ഷീജ,വാഴയില്‍ ലത്തീഫ്, പി.കെ.ഹരിദാസന്‍, കെ.നജ്‌ല, പി.ജയപ്രകാശ്, കെ.സി.അബ്ദുല്‍ കരീം, കെ.സാജിത, പി.ഉഷ, വി.ടി.ഹഫ്‌സ, കെ.സുമ, പി. നിമ്‌ന തുടങ്ങിയവര്‍ പങ്കെടുത്തു.

