International

ഡർണയിൽ പതിനായിരങ്ങൾ മണ്ണിനടിയിൽ

ലിബിയന്‍ തുറമുഖനഗരമായ ഡെർണ പ്രളയജലത്തിൽ മുങ്ങുമ്പോൾ അവിടം ഒരിക്കലും ഉണരാത ഉറക്കത്തിൻ്റെ അഴങ്ങളിലായിരുന്നു. ആയിരക്കണക്കിനു മനുഷ്യരെയും, കെട്ടിടങ്ങളെയും വാഹനങ്ങളെയുമടക്കം ജലപ്രവാഹം കടലിലേക്കൊഴുക്കി. ആയിരക്കണക്കിനു പേരാണ് കൊടുംപ്രളയത്തിൽ ഇല്ലാതായത്. കൃത്യമായ മുന്നറിയിപ്പില്ലാത്തതും അണക്കെട്ടുകളുടെ ബലക്ഷയവുമാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഒരാഴ്ചയ്ക്കിടെ ലിബിയയിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരണം 5000 കടന്നതായാണ് ഔദ്യോഗിക വിവരം. മരണസംഖ്യ 6000 മുതൽ 11000 വരെ എത്തി എന്ന അനൗദ്യോഗിക കണക്കുകളും പുറത്തുവരുന്നുണ്ട്. ദുരന്തമുണ്ടാകുന്നതിനു മുൻപ് ഒരു ലക്ഷമായിരുന്നു ഡെർണയിലെ ജനസംഖ്യ. 10,000 ത്തിലധികം പേരെയാണ് കാണാതായതാത് . മരണസംഖ്യ ഇരുപതിനായിരം വരെ ഉയരുമെന്നാണ് നിഗമനം. ശക്തമായ കൊടുങ്കാറ്റിനെ തുടർന്ന് ഏഴു മീറ്റർ വരെ തിരമാല ഉയർന്നു. കടലിൽ 60 മൈൽ ദൂരത്തേക്കുവരെ മൃതദേഹങ്ങളെത്തിയതായാണ് വിവരം. തീരത്ത് ഇപ്പോഴും മൃതദേഹങ്ങൾ അടിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് റെഡ്ക്രോസ് കമ്മിറ്റി അറിയച്ചു.

സമാനരീതിയിലുള്ള കൊടുങ്കാറ്റ് ഗ്രീസിലും മറ്റു സമീപ രാജ്യങ്ങളിലും വീശിയടിച്ചെങ്കിലും ലിബിയയിലേതു പോലെ വലിയ ദുരന്തത്തിലേക്ക് അത് നയിച്ചില്ല . എന്തുകൊണ്ട് ലിബിയയിൽ മാത്രം ഈ പ്രകൃതിപ്രതിഭാസം ഇത്രയും ആഘാതം ഉ‍ണ്ടാക്കി എന്നതാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന പ്രധാന ചോദ്യം. കൊടുങ്കാറ്റ് മാത്രമല്ല ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കിയത്. കാലപ്പഴക്കം ചെന്ന നിർമാണവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മുന്നറിയിപ്പുകളുടെ അഭാവവും ലിബിയയിലെ പ്രളയത്തെ വൻ ദുരന്തമാക്കിയത് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!